വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് നിര്‍മിച്ചയാള്‍ പിടിയില്‍
പളളുരുത്തി: വ്യാജ ഡ്രൈവിങ്ങ് ലൈസസന്‍സ് നിര്‍മിച്ച് നല്‍കി വന്നിരുന്ന കാലടി കൊറ്റമം ശാന്തിപുരം വര്‍ഗീസ് (50) എന്നയാളെ പള്ളുരുത്തി പൊലീസ് പിടികൂടി. ഒരു വര്‍ഷം മുന്‍പ് ചാര്‍ജ് ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് പള്ളുരുത്തി ട്രാഫിക്ക് പൊലിസ് സ്റ്റേഷനില്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് എത്തിയ ജിതിന്‍വിത്സന്‍ എന്നയാളുടെ ലൈസന്‍സ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇയാള്‍ക്ക് കുമ്പളങ്ങി സ്വദേശി ആന്റണി എന്നയാളാണ് ലൈന്‍സ് ഇടപാടു ചെയ്ത് നല്‍കിയത് ഇയാളില്‍ നിന്നാണ് വര്‍ഗ്ഗീസാണ് വ്യാജ ലൈസന്‍സ് എത്തിച്ച് നല്‍കുന്നതില്‍ പ്രധാനിയെന്ന് തെളിഞ്ഞിരുന്നു ഇയാളെ മുഖ്യ പ്രതിയാക്കി അന്നു തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇയാളുടെ പേരില്‍ അങ്കമാലി സ്റ്റേഷനില്‍ വ്യാജ ലൈസന്‍സ് നിര്‍മ്മിച്ചു നല്‍കിയ തുമായി ബന്ധപ്പെട്ട് കേസുകളുണ്ട്.
അങ്കമാലി കേന്ദ്രീകരിച്ച് ഓട്ടോ കണ്‍സല്‍ട്ടിങ്ങ് ഇടപാടു നടത്തി വരികയായിരുന്നു വര്‍ഗ്ഗീസ് ലൈസന്‍സ് എളുപ്പത്തില്‍ ശരിപ്പെടുത്തി നല്‍കിയിരുന്നതായും ആര്‍.ടി.ഓഫിസില്‍ പുതുക്കാന്‍ നല്‍കുന്ന ലൈസന്‍സുകളില്‍ നിന്നും ഹോളോഗ്രാം അടര്‍ത്തിയെടുത്ത ശേഷം വ്യാജമായി പ്രിന്റ് ചെയ്യുന്നവയില്‍ പതിച്ചു നല്‍കുകയായിരുന്നു രീതി.
ചെന്നൈ സ്വദേശി വിക്ടര്‍ എന്നയാളാണ് ഇയാള്‍ക്ക് ലൈസന്‍സ് പ്രിന്റ് ചെയ്ത് നല്‍കിയിരുന്നതെന്ന് പൊലിസ് പറഞ്ഞു. നിരവധി പേര്‍ക്ക് ഇത്തരം ലൈസന്‍സ് നിര്‍മിച്ചു നല്‍കിയിട്ടുണ്ടെന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും തെളിഞ്ഞിട്ടുണ്ട്. 3000 രൂപയാണ് ലൈസന്‍സിന് വാങ്ങിയിരുന്നത്. ചെന്നൈ സ്വദേശിക്കായി അന്വേഷണം തുടങ്ങിയെന്ന് പൊലിസ് പറഞ്ഞു. പള്ളുരുത്തി സി.ഐ കെ.ജി അനീഷ്, എസ്.ഐ വിമല്‍ ,എ.എസ്.ഐ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."