HOME
DETAILS
MAL
പത്രിക തള്ളണമെന്ന് സ്ഥാനാര്‍ഥി പറ്റില്ലെന്ന് പാര്‍ട്ടി
backup
November 24 2020 | 04:11 AM
അഗളി: പത്രിക സമര്പിച്ചതിന്റെ സൂക്ഷ്മ പരിശോധനയ്ക്കായി ചെന്നതായിരുന്നു സംവരണ സീറ്റില്‍ പത്രിക നല്കിയ സ്ഥാനാര്‍ഥി. ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് വരണാധികാരി ഓര്‍മിപ്പിച്ചു.
സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചെങ്കിലും തന്നെ ഇതില്‍നിന്ന് രക്ഷിക്കണമെന്ന അപേക്ഷയാണ് സ്ഥാനാര്‍ഥി നല്‍കിയത്. തന്റെ പൂര്‍ണ സമ്മതമില്ലാതെ സ്ഥാനാര്‍ഥി ആക്കിയതാണെന്നായിരുന്നു കൂപ്പുകൈയോടെ സ്ഥാനാര്‍ഥി അപേക്ഷിച്ചത്. പത്രിക തള്ളിയ സന്തോഷത്തോടെ പുറത്തിറിങ്ങിയ സ്ഥാനാര്‍ഥി കണ്ടത് പുറത്ത് തനിക്കുവേണ്ടി മുറവിളി കൂട്ടുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ.
സമര്പിക്കാന് സമയം അനുവദിക്കണമെന്ന് വരണാധികാരിയോട് കെഞ്ചിയെങ്കിലും തള്ളിയ പത്രികയെ കൊള്ളാന്‍ പറ്റില്ലെന്നായി. ഇതോടെ ബി.എസ്.പിക്ക് ഡമ്മിയെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."