കാലാവധി പൂര്‍ത്തിയാക്കിയ അഞ്ച് താരങ്ങള്‍ ചെല്‍സി വിട്ടു
ലണ്ടന്‍: കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ അഞ്ച് താരങ്ങള്‍ ചെല്‍സി വിട്ടു. ജൂണ്‍ 30ന് കരാര്‍ കാലാവധി കഴിഞ്ഞ അഞ്ചു താരങ്ങളാണ് ക്ലബ് വിട്ടത്. ചെല്‍സി ക്യാപ്റ്റനായിരുന്ന ഗാരി കാഹില്‍, യുവന്റസില്‍നിന്ന് ലോണില്‍ ചെല്‍സിയില്‍ എത്തിയ ഗോണ്‍സാലോ ഹിഗ്വെയിന്, ഗോള്‍ കീപ്പര്‍മാരായ റോബ് ഗ്രീന്‍, എഡ്വാര്‍ഡോ, കെയ്ല്‍ സ്കോട്ട് എന്നിവരാണ് ടീം വിട്ടത്. ചെല്‍സിക്ക് വേണ്ടി ഏഴ് വര്‍ഷത്തിലധികം കളിച്ച താരമാണ് കാഹില്‍. ഈ സീസണില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ചെല്‍സി ക്യാപ്റ്റനായിരുന്ന കാഹില്‍ ടീം വിടുമെന്ന് തീരുമാനിച്ചിരുന്നു. 291 തവണ ചെല്‍സിക്കായി കളിച്ച കാഹില്‍ 25 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ഒരു ചാംപ്യന്‍സ് ലീഗ് അടക്കം എട്ട് കിരീടങ്ങള്‍ ചെല്‍സിയില്‍ കാഹില്‍ സ്വന്തമാക്കിയിട്ടുണ്ട്. യുവന്റസില്‍നിന്ന് എത്തിയ ഹിഗ്വെയിനും കരാര്‍ കാലാവധി കഴിഞ്ഞതോടെ യുവന്റസിലേക്ക് മടങ്ങും.
ഹിഗ്വെയ്നും ചെല്‍സിയില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ചെല്‍സിയില്‍ മൂന്നാം ഗോള്‍ കീപ്പറായി എത്തിയ റോബ് ഗ്രീന്‍ കഴിഞ്ഞ സീസണോടെ ഫുട്ബോളില്‍നിന്ന് വിരമിച്ചിരുന്നു. 2016ല്‍ ചെല്‍സിയില്‍ എത്തിയ എഡ്വാര്‍ഡോയും കരാര്‍ കാലാവധി കഴിഞ്ഞതോടെ ചെല്‍സി വിട്ടു. കഴിഞ്ഞ സീസണില്‍ താരം ലോണ്‍ അടിസ്ഥാനത്തില്‍ ഡച്ച് ക്ലബായ വിറ്റെസി അര്നഹേമിലായിരുന്നു കളിച്ചിരുന്നത്. കെയ്ല്‍ സ്കോട്ട് ആണ് ചെല്‍സി വിട്ട മറ്റൊരു താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."