കമ്മുട്ടിക്കുളം നവീകരിക്കാന്‍ നടപടിയായില്ല; പ്രതിഷേധ ശുചീകരണം നടത്തി
വളാഞ്ചേരി: കൊളമംഗലം മേഖല മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുളം ശുചീകരിച്ചു.
നഗരസഭയിലെ പതിനൊന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന കാട് കെട്ടിയും മാലിന്യം നിറഞ്ഞും ഉപയോഗ ശൂന്യമായി കിടക്കുന്ന കമ്മുട്ടിക്കുളമാണ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്. റോഡരികിലെ കുളമായത് കൊണ്ട് രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നതും നിത്യ സംഭവമായിരിന്നു.
നഗരസഭയുടെ അധീനതയിലുള്ള കുളത്തിന്റെ പരിസരത്ത് കൈവരി സ്ഥാപിക്കാനോ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുംവിധം കുളം നവീകരിക്കാനോ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വാര്‍ഡ് കൗണ്‍സില്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് കൊളമംഗലം മേഖല യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുളം ശുചീകരണ പ്രവൃത്തി നടത്തിയത്.
വരും ദിവസങ്ങളില്‍ കുളത്തിന്റെ പരിസരത്ത് ചെടികള്‍ വെച്ച് പിടിപ്പിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. കൊളമംഗലം മേഖല മുസ് ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരായ പി.ടി റബീഹ്, പി.ടി റാഷിദ് , മുഹമ്മദ് സാലിഹ്, നിസാം പെരിവന്കുഴിയില്, വി.പി സഫ്വാന്, മുളമുക്കില്‍ മുസ്തഫ, മഷ്ഹൂര്‍, സി.കെ സുലൈമാന്‍, സി. നൗഷാദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."