മഞ്ചേരിയിലെ ഗതാഗത പരിഷ്‌കാരം: നാറ്റ്പാക് റിപ്പോര്‍ട്ട് ഇന്ന് ചര്‍ച്ച ചെയ്യും
മഞ്ചേരി: നഗരത്തിലെ ഗതാഗത പരിഷ്‌കാരവുമായി ബന്ധപ്പെട്ട് നാറ്റ്പാക് സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് മലപ്പുറം ആര്‍.ടി.ഒ യോഗം ഇന്ന് ചര്‍ച്ച ചെയ്യും. ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ സജീവമാക്കുന്ന തരത്തില്‍ നഗരത്തില്‍ നടപ്പാക്കേണ്ട ഗതാഗത പരിഷ്‌കാരം സംബന്ധിച്ചാണ് നാറ്റ്പാക് പഠന റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചെയര്‍മാന്‍, നഗരസഭാധ്യക്ഷ, കണ്‍വീനര്‍ സി.ഐ എന്നിവര്‍ക്ക് നേരത്തെ ശുപാര്‍ശ കൈമാറിയിരുന്നു. തിരൂര്‍, പെരിന്തല്‍മണ്ണ ഭാഗത്തുനിന്നു മഞ്ചേരിയിലേക്കു വരുന്ന ബസുകള്‍ ഐ.ജി.ബി.ടിയില്‍ കേന്ദ്രീകരിക്കാനും നിലമ്പൂര്‍ ഭാഗത്തുനിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകള്‍ സി.എച്ച് ബൈപാസ്, സീതിഹാജി ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, കച്ചേരിപ്പടി, ഐ.ജി.ബി.ടി തുറക്കല്‍ വഴി കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന തരത്തിലുമാണ് പഠന റിപ്പോര്‍ട്ട്.
ശാസ്ത്രീയ പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച കലക്ടറായിരിക്കും അന്തിമ തീരുമാനം എടുക്കുക. നഗരത്തിലെ ട്രാഫിക് സംവിധാനത്തിനെതിരെ ഒട്ടേറെ പ്രതിഷേധവും കോടതി നടപടികളുമുണ്ടായി. ഇതിനു ശാശ്വത പരിഹാരമെന്ന നിലയിലാണ് 1.75 ലക്ഷം രൂപ മുടക്കി നഗരസഭ നാറ്റ്പാകിനെ ചുമതലപ്പെടുത്തിയത്. റിപ്പോര്‍ട്ടില്‍ അവ്യക്തതയില്ലെന്നും ബന്ധപ്പെട്ടവര്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും നാറ്റ്പാക് അധികൃതര്‍ അറീയ്ച്ചു.
കെ.എസ.ആര്‍.ടി.സി ബസുകളെല്ലാം ഐ.ജി.ബി.ടിയില്‍ എത്തണം. പഴയ സ്റ്റാന്‍ഡ് പുനര്‍ നിര്‍മിച്ച് ബസുകള്‍ക്ക് പാണ്ടിക്കാട് റോഡില്‍ നിന്നും പ്രവേശിക്കാന്‍ സൗകര്യം ഒരുക്കണം, ഐ.ജി.ബി.ടി.യിലും എസ്.എച്ച്.ബി.ടിയിലും പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകള്‍ സ്ഥാപിക്കണം, നിലമ്പൂര്‍ റോഡിലും കോഴിക്കോട് റോഡിലും പുതിയ ബസ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങളാണ് നാറ്റ്പാക് റിപ്പോര്‍ട്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."