HOME
DETAILS
MAL
എഴുത്തച്ഛന് വിജ്ഞാനീയ പ്രഭാഷണ പരിപാടി ജനകീയവല്‍ക്കരിക്കുന്നു
backup
September 25 2018 | 05:09 AM
തിരൂര്‍: മലയാള സര്‍വകലാശാലയിലെ എഴുത്തച്ഛന് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എഴുത്തച്ഛന് വിജ്ഞാനീയ പ്രഭാഷണ പരിപാടി ജനകീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും എഴുത്തച്ഛന് ചര്‍ച്ചാസമ്മേളനം നടത്തുന്നു.
ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സില്‍ മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. നാളെ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ സി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പരിപാടിയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഡോ. എന്‍.വി.പി ഉണിത്തിരി മാസ്റ്റര്‍ക്ക് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."