HOME
DETAILS

കുട്ടമ്പുഴ ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി അദാലത്ത്

  
backup
May 21 2017 | 22:05 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af


കൊച്ചി: കുടിവെള്ളക്ഷാമം, വന്യജീവി ശല്യം തുടങ്ങി കുട്ടമ്പുഴയിലെ ആദിവാസിമേഖലയിലെ താമസക്കാരുടെ പരാതികള്‍ക്ക് പരിഹാരവുമായി ജില്ലാഭരണകൂടത്തിന്റെ അദാലത്ത്. കുട്ടമ്പുഴയിലെ തലവച്ചപാറയില്‍ നടന്ന അദാലത്തില്‍ തലവച്ചപാറയ്ക്കു പുറമെ, തേര, കുഞ്ചിപ്പാറ, വാരിയം എന്നിവിടങ്ങളിലെ താമസക്കാര്‍ അദാലത്തില്‍ പരാതികളുമായി ജില്ലാകലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയെ സമീപിച്ചു.
കുടിവെള്ളപ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തണമെന്നായിരുന്നു തലവെച്ചപാറയിലെ കുടുംബശ്രീ അംഗം മാരിയമ്മയുടെ ആവശ്യം. കുടിവെള്ളത്തിനായി തങ്ങള്‍ക്ക് വന്യജീവികളെ ഭയന്ന് കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരുന്നെന്നു മാരിയമ്മ കളക്ടറെ അറിയിച്ചു. 50ദിനം 100കുളം പദ്ധതിയില്‍ പെടുത്തി രണ്ടു കുളങ്ങള്‍ തലവച്ചപാറയില്‍ ശുചീകരിച്ചിട്ടുണ്ട്. ഇതില്‍ കുടിവെള്ള യോഗ്യമായ ജലസംഭരണിയില്‍ നിന്ന് മോട്ടോര്‍ വയ്ക്കാനും പൈപ്പിടാനുമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. കുഞ്ചിപ്പാറയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനും പൊതുകിണറ്റില്‍ നിന്നും കുളത്തില്‍ നിന്നും മോട്ടോര്‍ വയ്ക്കാന്‍ നിര്‍ദേശം നല്കി. ആദിവാസി മേഖലയിലേയ്ക്കുള്ള റോഡിന്റെ ശോചനീയസ്ഥിതി പരിഹരിക്കണമെന്ന് മേഖലയിലെ കാണിക്കാരന്‍ പൊന്നുസ്വാമി പറഞ്ഞു. പുതിയറോഡിനുള്ള സാധ്യതപരിശോധിക്കാന്‍ ഡിഎഫ്ഒയെ ചുമതലപ്പെടുത്തി. തലവച്ചപാറയില്‍് പ്രാഥമികാരോഗ്യകേന്ദ്രം വേണമെന്ന ആവശ്യവും അദാലത്തിലുയര്‍ന്നു. ആരോഗ്യ പരിശോധനാക്യാമ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്് ഉറപ്പാക്കുമെന്നും പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള സാധ്യത പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. വന്യജീവികളുടെ ശല്യം മൂലം കൃഷി നശിക്കുന്നത് തടയാനായി പഞ്ചായത്ത് ഫണ്ടില്‍ നിന്നും തുക ചെലവാക്കി വൈദ്യുത വേലി നിര്‍മിക്കാന്‍ നിര്‍ദേശം നല്കി.
മാപ്പിളപാറയില്‍ ആനശല്യം വര്‍ദ്ധിച്ചതിനാല്‍ അവിടെയുള്ളവര്‍ക്ക് പന്തപ്രകുടിയിലേക്ക്് മാറി താമസിക്കാന്‍ അനുമതിയും അനുബന്ധസൗകര്യവും നല്കണമെന്ന് ചൊലമ്പന്‍ ഉടയാറുടെ നേതൃത്വത്തില്‍ കളക്ടര്‍ക്ക് നിവേദനം നല്്കി. ഇതിന്റെ സാധ്യത പരിശോധിക്കാന്‍ ഡിഎഫ്ഒയെ ചുമതലപ്പെടുത്തി.
വിദേശമദ്യം പുറത്തുനിന്നു വാങ്ങി കൂടിയ വിലയ്ക്ക് ആദിവാസി മേഖലയില്‍ വില്ക്കുന്നവരെ തടയണമെന്ന ആവശ്യവും അദാലത്തിലുയര്‍ന്നു.
വനംവകുപ്പും എകസൈസ് വകുപ്പും സംയുക്തമായി പരിശോധന നടത്തി മദ്യവില്പന തടയാനുള്ള നടപടിയെടുക്കും. വാഹനാപകടത്തെതുടര്‍ന്ന്് അരയ്ക്കു താഴെ തളര്‍ന്ന സ്‌കുള്‍ വിദ്യാര്‍ത്ഥി അനീഷിന്റെ വീട് ജില്ലാ കളക്ടര്‍ അദാലത്തിനു ശേഷം സന്ദര്‍ശിച്ചു. അനീഷിന്റെ തുടര്‍പഠനത്തിനും ചികിത്സയ്ക്കും സഹായം ചെയ്യുമെന്ന് കളക്ടര്‍ പറഞ്ഞു. തലവച്ചപാറയിലെ എകാധ്യാപകവിദ്യാലയവും അദ്ദേഹം സന്ദര്‍ശിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ക്കാവശ്യമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ഡിഎഫ്ഒ ഷെയ്ക് ഹൈദര്‍ ഹുസൈന്‍, മൂവാറ്റുപുഴ ആര്‍ഡിഒ എംജി രാമചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ബൈജു, വാര്‍ഡ് മെമ്പര്‍ കാന്തി വെള്ളക്കയില്‍, പഞ്ചായത്ത് അസി.ഡയറക്ടര്‍ ടിമ്പിള്‍ മാഗി തുടങങിയവര്‍ അദാലത്തില്‍ പങ്കെടുത്തു. 50ദിനം 100കുളം പദ്ധതിയില്‍ പെടുത്തി തലവെച്ചപാറയില്‍ ശുചീകരിച്ച രണ്ടു കുളങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.
പ്രദേശത്തെ 80ഓളം കുടുംബങ്ങളുടെ കുടിവെള്ളപ്രശ്‌നത്തിന് ഇവ പരിഹാരമാകും. ഹരിതകേരളം, കുടുംബശ്രീ, അന്‍പൊടു കൊച്ചി, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ കുളം വൃത്തിയാക്കുന്നതില്‍ പങ്കാളികളായി. തണ്ടേക്കാട് ജമാ അത് സ്‌കൂള്‍, പുതുപ്പാടി ഫാദര്‍ ജോസഫ് മെമോറിയല്‍ എച്ച് എസ്എസ് എന്നിവിടങ്ങളിലെ എന്‍എസ് എസ് അംഗങ്ങള്‍ എന്നിവരും ശുചീകരണത്തില്‍ സജീവ പങ്കാളികളായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago