യുവതിയോട് മോശമായി പെരുമാറിയ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
മട്ടാഞ്ചേരി: സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കണ്ടക്ടറെ ഫോര്‍ട്ട്‌കൊച്ചി പൊലിസ് അറസ്റ്റ് ചെയ്തു.
ഫോര്‍ട്ട്‌കൊച്ചി കാക്കനാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എം.എം.എസ് ബസിലെ കണ്ടക്ടര്‍ മുവാറ്റുപുഴ രാമമംഗലം നെടുപാടങ്കര കിഴക്കേടത്ത് കുഴിയില്‍ വീട്ടില്‍ ടോണ്‍ ജോണ്‍(25)നെയാണ് ഫോര്‍ട്ട്‌കൊച്ചി എസ്.ഐ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാക്കനാട് കലക്ട്രേറ്റില്‍ ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങി വരികയായിരുന്ന ഫോര്‍ട്ട്‌കൊച്ചി സ്വദേശിനിയായ യുവതിയാണ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിന് ഇരയായത്.
ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ ബസ് എത്തിയപ്പോള്‍ യുവതി ഇരിക്കുന്ന സീറ്റിന് പിറകില്‍ ഇരിക്കുകയായിരുന്ന ഇയാള്‍ സീറ്റിനിടയിലൂടെ കൈയിട്ട് യുവതിയെ പിടിക്കുകയായിരുന്നു. ഈ സമയം ബസില്‍ കണ്ടക്ടറും ഡ്രൈവറും കൂടാതെ യുവതി ഉള്‍പ്പെടെ മൂന്ന് യാത്രക്കാര്‍ മാത്രമാണുണ്ടായത്. ഇതില്‍ രണ്ട് പേര്‍ വെളിയില്‍ ഇറങ്ങി.
തനിച്ചായ യുവതിയെ ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് മുന്നോട്ട് പോയതോടെ യുവതി ബഹളം വെച്ചു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി ഇറക്കി വിടുകയായിരുന്നു.
ഭയന്ന് പോയ യുവതി ബസിന്റെ പേരോ നമ്പറോ മനസിലാക്കിയിരുന്നില്ല. പിന്നീട് യുവതി ബന്ധു കൂടിയായ പൊതു പ്രവര്‍ത്തക സരിത ബോബിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് കണ്‍ട്രോല്‍ റൂമില്‍ വിവരം അറിയിച്ചതിന് ശേഷം ഫോര്‍ട്ട്‌കൊച്ചി പൊലിസിന് പരാതി നല്‍കുകയുമായിരുന്നു. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞു.
എ.എസ്.ഐമാരായ ലീനസ്, രുദ്രസേനന്‍, സിവില്‍ പൊലിസ് ഒഫീസര്‍മാരായ ഉമേഷ്, രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."