HOME
DETAILS
MAL
കുറ്റിപ്പുറം വിഷക്കള്ള് ദുരന്തം: വിസ്താരം പതിനേഴിലേക്ക് മാറ്റി
backup
September 25 2018 | 05:09 AM
മഞ്ചേരി: കുറ്റിപ്പുറം വിഷക്കള്ള് ദുരന്തകേസില്‍ വിസ്താരം തുടങ്ങുന്നത് മഞ്ചേരി രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി പതിനേഴിലേക്ക് മാറ്റി. പുതുതായി ഉള്‍പ്പെടുത്തിയ പ്രതികള്‍ക്ക് രേഖകള്‍ ലഭിച്ചില്ലെന്ന വാദം കണക്കിലെടുത്താണ് വിസ്താരം തുടങ്ങുന്നത് മാറ്റിയത്. 18ാം പ്രതി മുതുകുറിശ്ശി വാക്കോടന്കുണ്ടില് റാബിവീട്ടില് ഗണേശ(36)നെ മാപ്പുസാക്ഷിയാക്കി. 2010 സെപ്റ്റംബര്‍ അഞ്ച്,ആറ് തിയതികളിലാണ് കുറ്റിപ്പുറത്ത് വിഷം ചേര്‍ന്ന കള്ള് കുടിച്ച് 14 പേര് മരിച്ചത്.
ഒറ്റപ്പാലം നടുവട്ടം ദ്രവ്യനുള്പെടെ 35 പേരാണ് കേസില്‍ പ്രതികള്‍. തുടക്കത്തില്‍ 24 പ്രതികളാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. പിന്നീട് സ്പിരിറ്റ് എത്തിച്ചവരെ കൂടി പ്രതിയാക്കിയതോടെ എണ്ണം 36 ആയി. പതിനെട്ടാം പ്രതിയെ കേസില്‍ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."