പൊലിസ് നിയമ ഭേദഗതിക്കെതിരെ പരസ്യമായി എം.എ ബേബി
തിരുവനന്തപുരം: പൊലിസ് നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി രംഗത്ത്. വിമര്‍ശനമുണ്ടാവുന്ന തരത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് അദ്ദേഹം തുറന്നടിച്ചു. പാര്‍ട്ടി ചെയ്താണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിവാദങ്ങള്‍ എങ്ങിനെ ഒഴിവാക്കാമെന്ന് ഇനി ചര്‍ച്ച ചെയ്യും. അതിന് മുമ്പുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ക്കും മാധ്യമവാര്‍ത്തകള്‍ക്കുമെതിരെ പരാതി ഇല്ലെങ്കില്‍ തന്നെ, വാറന്റ് പോലുമില്ലാതെ പൊലിസിന് നടപടി എടുക്കാന്‍ അനുവാദം നല്‍കുന്നതാണ് വിവാദ ഓര്‍ഡിനന്‍സ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സി.പി.എം. കേന്ദ്ര നേതൃത്വമടക്കം ഓര്‍ഡിനന്‍സിനെതിരെ നിലപാടെടുത്തു. ഇതോടെ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ വിവാദങ്ങള്‍ അടങ്ങിയെങ്കിലും ഓര്‍ഡിനന്‍സ് നിയമമായി നിലനില്‍ക്കുകയാണ്. നടപടി എടുക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശം മാത്രമാണുള്ളത്. ഓര്‍ഡിസന്‍സ് അനുസരിച്ച് പൊലിസ് നടപടി എടുത്താല്‍ നിയമപരമായി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."