എം.എല്‍.എ അവാര്‍ഡ് വിതരണം; സംഘാടക സമിതിയായി
ആലത്തൂര്‍: കെ.ഡി. പ്രസേനന്‍ എം.എല്‍.എയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ അനുമോദിക്കും. എം.എല്‍.എ അവാര്‍ഡ് 2017 എന്ന പേരില്‍ നടത്തുന്ന അനുമോദന സദസ്സ് 31ന് രാവിലെ 10ന് അലിയമഹല്‍ ഹാളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആലത്തൂര്‍ മണ്ഡലത്തിലെ സമ്പൂര്‍ണ എപ്ലസ് നേടി വിജയിച്ച വിദ്യാര്‍ഥികളെയും അനുമോദിക്കും. ആലത്തൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ഗംഗാധരന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കവിത മാധവന്‍, സുമാവലി മോഹന്‍ദാസ്, എം. മായന്‍, എം. വസന്തകുമാരി, ഇന്ദിര, പ്രിന്‍സിപ്പല്‍ മീന സംസാരിച്ചു. വി.ജെ ജോണ്‍സണ്‍ സ്വാഗതവും സലിം അസീസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."