രേഖകള്‍ വീണ്ടെടുക്കല്‍: അദാലത്തുകള്‍ക്ക് തുടക്കം, 57 പരാതികള്‍ തീര്‍പ്പാക്കി
മഞ്ചേരി: ജില്ലയിലെ വിവിധ താലൂക്കുകളില്‍ പ്രളയത്തില്‍ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ജില്ലാ ഭരണകൂടം, സംസ്ഥാന ഐ.ടി മിഷന്റെ സഹകരണത്തോടെ നടത്തുന്ന അദാലത്തിനു തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഏറനാട് താലൂക്കിലെ ഊര്‍ങ്ങാട്ടിരിയില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ഡോ.ജെ.ഒ അരുണ്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി അധ്യക്ഷനായി.
ഏറനാട് തഹസില്‍ദാര്‍ പി. സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി പുന്നക്കല്‍, പഞ്ചായത്ത് സെക്രട്ടറി ദേവദാസന്‍, ഐ.ടി സെല്‍ കോഡിനേറ്റര്‍ എ.ഇ ചന്ദ്രന്‍, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ കെ.വി ഇഷാഖ് സംസാരിച്ചു. അക്ഷയ, സിവില്‍സപ്ലൈസ്, മോട്ടോര്‍ വാഹനവകുപ്പ്, റവന്യു, രജിസ്‌ട്രേഷന്‍ തുടങ്ങി വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. അരീക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളെ ഉള്‍കൊള്ളിച്ചാണ് അദാലത്ത് നടത്തിയത്.
ചടങ്ങില്‍ അപേക്ഷകര്‍ക്കുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കി. ചില രേഖകളുടെ അപേക്ഷ സ്വീകരിച്ചു. ഇവര്‍ക്ക് ബന്ധപ്പെട്ട ഓഫിസുകളില്‍ നിന്നോ അല്ലെങ്കില്‍ തപാല്‍ വഴിയോ എത്തിക്കും. എസ്.എസ്.എല്‍.സി ബുക്ക് 17, റേഷന്‍ കാര്‍ഡ് മൂന്ന്, ചിയാക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഒന്ന്, വോട്ടര്‍ ഐ.ഡി കാര്‍ഡ് അഞ്ച്, പാസ്‌പോര്‍ട്ട് മൂന്ന്, ആധാര്‍ 11, ആര്‍.സി ബുക്ക് ഒന്ന്, ആധാരം 5, ഡ്രൈവിങ് ലൈസന്‍സ് 11 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്.
ഒരു രേഖയും ഇല്ലെങ്കിലും പേര് മാത്രം ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സേര്‍ച്ച് ചെയ്യുന്നതിനുള്ള സൗകര്യം അക്ഷയ ഒരുക്കിയിരുന്നു. ഇതോടൊപ്പം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റൈലൈസഡ് ലോക്കര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനും നടപടി സ്വീകരിച്ചു. അടുത്ത ദിവസങ്ങളില്‍ മറ്റ് താലൂക്കകളിലും അദാലത്ത് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."