അകമലവാരത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്ല
പാലക്കാട്: മലമ്പുഴ അകമലവാരം മേഖലയിലെ ആനക്കല്ല് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്ലാതെ പൂട്ടി കിടക്കുന്ന നിലയില്‍. അകമലവാരം മേഖലയിലെ ചേമ്പന, അടപ്പ് കോളനി, അയ്യപ്പന്‍പൊറ്റ, ആനക്കല്ല്, കൊല്ലംകുന്ന്, തെക്കേ മലമ്പുഴ, കാപ്പിക്കാട്, പാറക്കളം കോളനി എന്നീ സ്ഥലങ്ങളിലെ ആദിവാസി ജനങ്ങളുടെ ഏക ആശ്രയമാണ് ഈ ആരോഗ്യകേന്ദ്രം.
പത്ത് വര്‍ഷം മുമ്പ് സ്ഥാപിതമായ ഈ ആരോഗ്യകേന്ദ്രം ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് പ്രവര്‍ത്തിക്കുതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതും കുട്ടികളുടെ കുത്തിവെയ്പ്പിനും ഗര്‍ഭിണിയായ സ്ത്രീകള്‍ക്കും വേണ്ടിയാണ്.
എല്ലാവിധ സൗകര്യങ്ങളുള്ള ആശുപത്രിയായിട്ടും ജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലെന്നാണ് ആരോപണം.
എല്ലാ കാര്യങ്ങളും നോക്കുന്നതിനായി ഒരു നേഴ്‌സിനെ നിയമിച്ചിട്ടുണ്ട്. അവര്‍ ഇടയക്ക് വന്ന് പോവുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
മലമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ് ഇവിടെ ചികിത്സിക്കാന്‍ വരുന്നത്. എന്നാല്‍ അതും ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു.
ഇത് ഏറ്റവും കുടൂതല്‍ ബാധിക്കുന്നത് ആദിവാസി കുടുംബങ്ങളെയാണ്.
22 ആദിവാസി കോളനിയാണ് ഉള്ളത്. അസുഖം പിടിപ്പെട്ടാല്‍ മറ്റ് ദൂരെയുള്ള ആശുപത്രിയെ ആശ്രയിക്കേണ്ടി വരുന്നു. എന്നാല്‍ അത് അവര്‍ക്ക് സാമ്പത്തികമായ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."