മദ്റസ പഠനത്തെ ബാധിക്കുന്ന സ്കൂള്‍ സമയമാറ്റം ഉപേക്ഷിക്കണമെന്ന്
പട്ടാമ്പി : മദ്റസ പഠനത്തെ സാരമായി ബാധിക്കും വിധം സ്കൂള്‍ പഠന സമയം മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് പട്ടാമ്പി റെയ്ഞ്ച് മദ്റസാ മേനേജ്മെന്റ് അസോസിയേഷന് യോഗത്തില്‍ ആവശ്യപ്പെട്ടു.
പന്ത്രണ്ട് ലക്ഷം മദ്റസ വിദ്യാര്‍ഥികളെയും ലക്ഷം അധ്യാപകരെയും സ്കൂള്‍സമയമാറ്റം ബാധിക്കുമെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ മദ്റസ മുഅല്ലിമീങ്ങള്‍ക്ക് റമളാന്‍ കിറ്റ് വിതരണം നടത്തി.
പട്ടാമ്പി തോട്ടുങ്ങല്‍ നൂര്‍ മസ്ജിദില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്ലിയാര് നിര്‍വഹിച്ചു. കെ.പി മൊയ്തീന് കുട്ടി അദ്ധ്യക്ഷനായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ല ജനറല്‍ സെക്രട്ടറി സി മുഹമ്മദലി ഫൈസി മുഖ്യ പ്രഭാഷണം നത്തി.
എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ മുഹമ്മദ് കുട്ടി ഫൈസി, അബ്ദുള്ള കുട്ടി, കെ.ടി സുലൈമാന്‍, എന്‍ മുഹമ്മദ് ഹാജി, സി.വി മുഹമ്മദ് കുട്ടി, കെ അലി, ആലിക്കല്‍ അബൂബക്കര്‍, കെ മുഹമ്മദലി, ഇ.ടി റഷീദ് - എം. പി അബ്ദുസമദ് അന്‍വരി, പി സൈനുദ്ധീന്‍ ഫൈസി, ഉമ്മര്‍ പാലത്തിങ്കല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."