ഖത്തറി ഉല്‍പ്പന്നങ്ങള്‍ക്കായി പുതിയ ലോഗോ; 25,000 റിയാലിനു വേണ്ടിയുള്ള മത്സരത്തില്‍ പങ്കെടുക്കാം
ദോഹ: ഖത്തറി ഉല്‍പ്പന്നങ്ങള്‍ക്കായി പുതിയ ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം മത്സരം സംഘടിപ്പിക്കുന്നു. ഖത്തര്‍ സ്വദേശികള്‍ക്കും താമസക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഖത്തറിന്റെ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നതും ആധുനികവുമായ ലോഗോയാണ് രൂപകല്‍പ്പന ചെയ്യേണ്ടതെന്ന് മന്ത്രാലയം അറിയിച്ചു.
‘ഖത്തറി പ്രോഡക്റ്റ്’ എന്ന പദം ലോഗോയില്‍ അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തണം. ലോഗോയില്‍ ഇരുണ്ട ചുവപ്പ് നിറം ഉപയോഗിക്കണം. മറ്റേതെങ്കിലും മത്സരങ്ങളില്‍ നേരത്തെ അവതരിപ്പിച്ചിട്ടുള്ള ലോഗോ മാതൃകകള്‍ മത്സരത്തില്‍ നിരോധിച്ചിട്ടുണ്ട്. മത്സരത്തില്‍ വിജയിക്കുന്നയാള്‍ക്ക് 25,000 റിയാലാണ് സമ്മാനമായി നല്‍കുക.
രൂപകല്‍പ്പന ചെയ്ത ഡിസൈനുകള്‍ ഡിസംബര്‍ 10ന് ലുസൈല്‍ സിറ്റിയിലെ ഫിനാന്‍ഷ്യല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് അഫേഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ സമര്‍പ്പിക്കുക. Ai, PDF, ESP, PSD, PNG തുടങ്ങിയ ഫോര്‍മാറ്റുകളില്‍ ആയിരിക്കണം ലോഗോ മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് tendersgroup@
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."