ഒന്നിലും പത്തിലും വിദ്യാര്‍ഥികള്‍ കുറഞ്ഞു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പേരില്‍ കോടികള്‍ ചെലവിടുമ്പോഴും പൊതുവിദ്യാലയങ്ങളില്‍ ഒന്നാംക്ലാസില്‍ ഇക്കുറിയെത്തുന്നവരുടെ എണ്ണത്തില്‍ കുറവ്.
ഒന്നാം ക്ലാസ് കൂടാതെ പത്താംക്ലാസില്‍ പുതുതായി ചേര്‍ന്നവരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ട്.
ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലായി 1,63,558 പേര്‍ പുതുതായി ചേര്‍ന്ന സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3390 കുട്ടികള്‍ കുറവായാണ് ഒന്നാം ക്ലാസിലെ പ്രവേശനം അവസാനിപ്പിച്ചത്.
കാസര്‍കോഡ് ഒഴികെയുള്ള മുഴുവന്‍ജില്ലകളിലും ഒന്നാംക്ലാസുകാരുടെ എണ്ണത്തില്‍ കുറവുണ്ടായപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കാസര്‍കോഡ് ജില്ലയില്‍ 367 പേര്‍ അധികം ചേര്‍ന്നു. ആറാം പ്രവൃത്തി ദിനത്തിലെ കണക്കുപ്രകാരമാണിത്.
പൊതുവിദ്യാലയങ്ങളിലെ ഒന്നാംക്ലാസ് വളര്‍ച്ചാനിരക്കില്‍ ഏറ്റവും പിറകിലുള്ളത് കോഴിക്കോട് ജില്ലയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 947 വിദ്യാര്‍ഥികള്‍ ഇക്കുറി ഇവിടെ കുറവുണ്ട്.
തിരുവനന്തപുരം(125), കൊല്ലം(343), പത്തനംതിട്ട(39), ആലപ്പുഴ(25), കോട്ടയം(243), ഇടുക്കി(305), എറണാകുളം(198), തൃശൂര്‍(401), പാലക്കാട്(163), മലപ്പുറം(14), വയനാട്(10), കണ്ണൂര്‍(644) എന്നിങ്ങനെയാണ് കുറഞ്ഞ കുട്ടികളുടെ എണ്ണം.
പത്താംതരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1267 കുട്ടികളുടെ കുറവാണ് ഉണ്ടായത്. ഏറ്റവും കുറവ് തൃശൂര്‍ ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തൃശൂര്‍ ജില്ലയില്‍ മാത്രം 1348 കുട്ടികളുടെ കുറവുണ്ട്.
രണ്ടുമുതല്‍ ഒന്‍പതുവരേ ക്ലാസുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയിട്ടുണ്ട്.
അഞ്ചാംക്ലാസിലാണ് പുതുതായി കൂടുതല്‍ പേര്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിയത്. 44,663 പേര്‍. രണ്ടാംക്ലാസില്‍(13,204), മൂന്ന്(13,225), നാല്(12,596), ആറ്(18,085), ഏഴ്(13,180), എട്ട്(38,492), ഒന്‍പത്(14,770) എന്നിങ്ങനെയാണ് പുതുതായി എത്തിയ വിദ്യാര്‍ഥികളുടെ എണ്ണം. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിയതു മലപ്പുറത്താണ്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24,141 പേര്‍ ഇവിടെ അധികമായി ചേര്‍ന്നു. മറ്റുജില്ലകളില്‍ കൂടിയ കുട്ടികളുടെ എണ്ണം. തിരു(15,172), കൊല്ലം(15,815), പത്തനംതിട്ട(4,621), ആലപ്പുഴ(11,402), കോട്ടയം(6811), ഇടുക്കി (3971), എറണാകുളം(14,108), തൃശൂര്‍(12,026), പാലക്കാട്(15,721), കോഴിക്കോട്(15,705), വയനാട്(2,962), കണ്ണൂര്‍(13,814), കാസര്‍കോഡ്(7289).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."