അഭിനയിക്കണം ഇനിയും അഭിമന്യുവിന്
കണ്ണൂര്‍: 'പേടിത്തൊണ്ടന്‍' എന്ന സിനിമയിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടംപിടിച്ച ബാലതാരം ചലനശേഷി നഷ്ടപ്പെട്ട് ചികിത്സയില്‍. സമാന്തര സിനിമയില്‍ ചലനം സൃഷ്ടിച്ച പേടിത്തൊണ്ടനില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ബാല്യകാലം അഭിനയിച്ച കോട്ടൂരിലെ പി അഭിമന്യുവാണ് ഉദാരമതികളുടെ കനിവ് തേടുന്നത്.
2016 ഫെബ്രുവരിയിലുണ്ടായ ഒരു വാഹനാപകടമാണ് അഭിമന്യുവിന്റെ ജീവിതം തകര്‍ത്തത്. അപകടത്തില്‍ സ്പൈനല്‍ കോഡിന് സാരമായി പരുക്കേറ്റു ചലനശേഷി നഷ്ടപ്പെട്ട അഭിമന്യൂ വെല്ലൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. സര്‍ഗാത്മക രംഗത്ത് ഒരു ഒരു നാടിന്റെ പ്രതീക്ഷയായിരുന്നു അഭിമന്യു. കഴിഞ്ഞ സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തില്‍ ഓട്ടംതുള്ളലില്‍ ഒന്നാം സ്ഥാനം ഈ കൊച്ചുമിടുക്കന് നേടിയിരുന്നു. അഭിമന്യുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും. ഇതിനകം അഞ്ചുലക്ഷം രൂപ ചികിത്സയ്ക്കായി ചിലവഴിച്ചു കഴിഞ്ഞു. തുടര്‍ ചികിത്സക്കായി പത്തുലക്ഷം രൂപ ഇനിയും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിര്‍ധന കുടുംബത്തിന് താങ്ങാന്‍ പറ്റാത്തതാണ് ഈ തുക. അഭിമന്യുവിനെ സഹായിക്കുന്നതിനായി കെ സതീഷ് ബാബു ചെയര്‍മാനും കെ ഹരീശന്‍ കണ്‍വീനറുമായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായങ്ങള്‍ അയക്കാന്‍ കാനറ ബാങ്ക് പെരളശേരിയില്‍ അക്കൗണ്ട് നമ്പര്‍ 4752101003180, ഐ.എഫ്.എസ്.സി കോഡ് സി.എന്‍. ആര്‍ബി. 0004752 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."