HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസിളുടെ വോട്ട് നിര്‍ണായകമായി മാറും

  
backup
November 24 2020 | 10:11 AM

543121311453123-2

ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസിളുടെ വോട്ട് നിര്‍ണായകമായി മാറും.
സംസ്ഥാനത്ത് ലക്ഷകണക്കിന് പ്രവാസികൾ ആണ് വിമാനം റദ്ദാക്കിയത് കാരണം സഊദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചു പോവാൻ കഴിയാതെ നിൽക്കുന്നത്. ഇവരുടെ വോട്ട് ഇത്തവണ പല വാർഡുകളിലും വിധി നിർണയിക്കുക.


അതേ സമയം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റയിൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ അടക്കമുള്ള നിരവധി പ്രവാസി വിഷയങ്ങളും തെരഞ്ഞെടുപ്പിൽ സജീവ ച൪ച്ചയാവുന്നുണ്ട്.


തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രവാസികൾ എത്തുന്നത് തടയുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് യു.ഡി.എഫ് പോഷക സംഘടനകളുടെ കുറ്റപ്പെടുത്തൽ.

മൂന്നു ദിവസത്തിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റി നെഗറ്റീവ് റിസൽട്ടുമായി വരുന്ന പ്രവാസികൾക്ക് ക്വാറൻറയിൻ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. ഈ മാസം അഞ്ചിനാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ കേന്ദ്രം പുറത്തിറക്കിയത്.

എന്നാൽ പതിനാലു ദിവസത്തെ ക്വാറൻറയിൻ നിബന്ധന തന്നെ സംസ്ഥാനത്തു തുടരുമെന്നാണ് കേരള സർക്കാർ പ്രഖ്യാപിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരമാവധി പ്രവാസികളെ നാട്ടിലെത്തിക്കാൻ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നീക്കം തടയുകയാണ് സർക്കാർ നീക്കമെന്ന് സംശയിക്കേണ്ടി വരുമെന്ന് കെ.എം.സി.സി നേതൃത്വം പറയുന്നു.

അടിയന്തരാവശ്യങ്ങൾക്ക് ചുരുക്കം ദിവസങ്ങളിലേക്കായി നാട്ടിലെത്താനുള്ള പ്രവാസികളുടെ അവകാശം കൂടിയാണ് ഇതിലുടെ സംസ്ഥാന സർക്കാർ ലംഘിക്കുന്നതെന്നാണ് പ്രവാസലോകത്തെ നിയമവിദഗ്ധരും വ്യക്തമാക്കുന്നത്.
അതേ സമയം
പ്രവാസി വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഇടതുപക്ഷ - മുന്നണി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വോട്ട് ശതമാനത്തിന്റെ കാര്യത്തില്‍ വ്യക്തതയില്ല.നോര്‍ക്ക വഴിയുള്ള പ്രവര്‍ത്തനങ്ങളും ധനസഹായവും ഗുണം ചെയ്യുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍.


എന്നാല്‍, പ്രവാസി ക്ഷേമത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെലുകളുണ്ടായിട്ടില്ലെന്ന ആരോപണമാണ് ഐക്യജനാധിപത്യ മുന്നണി ആയുധമാക്കുന്നത്. പ്രവാസികളെ പരമാവധി വലയ്ക്കുന്ന സമീപനമായിരുന്നു സര്‍ക്കാരിന്റേതെന്നും അവര്‍ ആരോപിക്കുന്നു. ലീഗ് - കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള പ്രവാസി സംഘടനകള്‍ നടത്തിയ ഇടപെടലുകള്‍ സാധാരണക്കാരെ ഏറെ തുണച്ചിട്ടുണ്ടെന്നതിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.

അതേസമയം, വന്ദേ ഭാരത് ദൗത്യം ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകള്‍ മുന്‍നിറുത്തിയുള്ള പ്രചാരണത്തിന് ഊന്നല്‍ നല്‍കിയാണ് എന്‍.ഡി.എ യുടെ നീക്കം. ജില്ലാ ഭരണകൂടത്തിന്റെ കണക്ക് പ്രകാരം ഇതുവരെ

ഓരോ ജില്ലയിലും എകദേശം പതിനായിരത്തിന് അടുത്ത് പ്രവാസികളാണ് തിരിച്ചെത്തിയത്. കുടംബാംഗങ്ങളുടെ എണ്ണം കൂടിയാവുമ്ബോള്‍ മിക്കയിടത്തും ഈ വോട്ടുകള്‍ ഫലം നിര്‍ണയിക്കുന്ന രീതിയിലേക്ക് മാറും. ഇത് തന്നെയാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമാവുന്നത്.

അതിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആവേശത്തിലലിഞ്ഞ നാടിനൊപ്പം പ്രവാസ ലോകത്തും വിവിധ പരിപാടികൾ ആണ് പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്നത്.

പ്രവാസികളക്കമുള്ള നിരവധി പേര്‍ ഇത്തവണ സ്ഥാനാര്‍ത്ഥികളായി രംഗത്തെത്തിയതോടെ പ്രവാസികളും മുമ്പെ ഇല്ലാത്തവിധം കര്‍മ്മ രംഗത്ത് സജീവമായിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതോടെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോകാമെന്നുള്ള നാട്ടില്‍ ചിന്തയില്‍ തന്നെയാണ്‌ പലരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago