ആംബുലന്‍സ് അപകടം ഡ്രൈവര്‍ നിസാമിന്റെ നിലയില്‍ മാറ്റമില്ല
അമ്പലപ്പുഴ: ആംബുലന്‍സ് അപകടത്തില്‍പ്പെട്ട നിസാം അബോധാവസ്ഥയില്‍ തുടരുന്നു. കരുനാഗപള്ളിയില്‍ നിന്ന് രോഗിയുമായി വന്ന ആംബുലന്‍സ് ഇന്നലെ രാത്രിയില്‍ കരൂരില്‍ അപകടത്തില്‍പ്പെട്ടിരുന്നു.
വീട്ടില്‍ കാല്‍വഴുതി വീണ കരുനാഗപള്ളി പാവുമ്പ പെരിങ്ങനാ വിളയില്‍ വീട്ടില്‍ രത്‌നമ്മ (75) യെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുവരുമ്പോഴാണ് അമ്പലപ്പുഴ പായല്‍ കുളങ്ങര ഭാഗത്തുവച്ച് അപകടത്തില്‍പ്പെട്ടത്.
ആംബുലന്‍സില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ രത്‌നമ്മയുടെ മകള്‍ ലത (42) തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന കരുനാഗപള്ളി നിഷാദ് മന്‍സില്‍ നസീര്‍ഖാന്റെ മകന്‍ നിസാം (26), മരുമകള്‍ മജ്ജു, ബന്ധുവായ കമലേഷ് എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിയിലാണ്.
ഇവരില്‍ ഡ്രൈവര്‍ നിസാമിന്റെ നിലയാണ് മാറ്റമില്ലാതെ തുടരുന്നത്. മകള്‍ മരിച്ച വിവരം അറിയാതെ രത്്‌നമ്മയും അബോധാവസ്ഥയിലാണ്. കമലേഷിന്റെ തലയ്ക്കാണ് പരുക്ക്.
ഗുരുതരാവസ്ഥയെ തുടര്‍ന്ന് മജ്ജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നങ്കിലും ജീവന്‍ തിരിച്ചുകിട്ടിയതിലുളള ആശ്വാസത്തിലാണ് ബന്ധുക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."