HOME
DETAILS

റോഡിനു കുറുകെ കയറു കെട്ടി ഗതാഗത നിയന്ത്രണം; പ്രതിഷേധം ശക്തമാകുന്നു

  
backup
May 21 2017 | 22:05 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%95%e0%b5%86-%e0%b4%95%e0%b4%af%e0%b4%b1%e0%b5%81-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f


ആലപ്പുഴ: റോഡിനു കുറുകെ കയറു കെട്ടി ഗതാഗത നിയന്ത്രണം നടത്തുന്ന പൊലിസ് നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഏതുസമയവും അപകടം സംഭവിക്കാവുന്ന തരത്തിലാണ് കയര്‍ കെട്ടിയിട്ടുള്ളത്.
ജില്ലാ കോടതി പാലം ജങ്ഷനുകളില്‍ പൊലിസ് ചരടുകെട്ടുന്നത് വര്‍ഷങ്ങളായി തുടരുന്ന പ്രവര്‍ത്തിയാണ്. നാലു മാസം മുന്‍പ് പ്രത്യേക റെറ്റ് ടേണ്‍ നിരോധനത്തിന്റെ ഭാഗമായി കയര്‍ വലിച്ചുക്കെട്ടിയിട്ടുണ്ട്.
അശാസ്ത്രീയവും അപകടം ക്ഷണിച്ചുവരുത്തുന്നതുമായ രീതി മാറ്റാന്‍ റെസിഡന്റ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിട്ടും അധികൃതര്‍ മൗനത്തിലാണ്.
രാത്രികാലത്ത് കയര്‍ കുറുകെയുണ്ടെന്നുള്ള കാര്യം ശ്രദ്ധക്കാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുകയാണ്. എന്നാല്‍ വലിയ മുറിവോ പരുക്കോ ഏല്‍ക്കാത്തതിനാല്‍ ആരും പരാതിപ്പെടാറില്ല.
കാല്‍നട യാത്രക്കാര്‍ക്കും അപകടം സംഭവിക്കാറുണ്ട്. കുറുകെ കെട്ടിയിരിക്കുന്ന കയറു കവച്ചുവച്ചു പോകാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ തട്ടി വീഴുന്നതു സ്ഥിരം കാഴ്ചയാണ്. മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ലാത്തതിനാല്‍ നേരിയ വലുപ്പത്തിലുള്ള തടസം ഉണ്ടെന്നറിയാതെ വാഹനങ്ങള്‍ വളച്ചെടുക്കുമ്പോള്‍ കയറിലോ കേബിളിലോ കുടുങ്ങി വലിയുമ്പോഴാണ് ഡ്രൈവര്‍ വിവരം അറിയുക.
നിയമപ്രകാരം ഉചിതമായ റോഡ് ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതിനു പകരമാണ് എളുപ്പവഴിയില്‍ പൊലിസ് കയറു കെട്ടുന്നത്. അതേസമയം വഴിനീളെ താഴ്ന്നും പൊട്ടിയും കിടക്കുന്ന ടെലിവിഷന്‍, ഇന്‍ര്‍നെറ്റ്, വൈദ്യുതി കേബിളുകള്‍ തടസമില്ലാതെ പൊക്കിക്കെട്ടാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഉപയോഗിച്ചു മിച്ചം വന്നതും എടുത്തു മാറ്റാതെ റോഡുവക്കില്‍ ഇട്ടിരിക്കുന്നതുമായ ഭൂഗര്‍ഭ കേബിള്‍ ചുരുളുകളും കഷണങ്ങളും അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വാഹനയാത്രക്കാരുടെയും നാട്ടുക്കാരെയും അപകടത്തില്‍നിന്നും രക്ഷിക്കാന്‍ അധികാരികള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് തത്തംപളളി റെസിഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  23 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  23 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  23 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  23 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  23 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  23 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  23 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  23 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  23 days ago