ഈ തലനാരിഴകള്‍ കാന്‍സര്‍ രോഗികളുടെ ഹെയര്‍ ബാങ്കിലേക്ക്
വിദ്യാനഗര്‍: കാസര്‍കോട് ഗവ. കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരായ വിദ്യാര്‍ഥിനികള്‍ കോതിയൊരുക്കിയ തലനാരിഴകള്‍ കാന്‍സര്‍ രോഗികളുടെ ഹെയര്‍ ബാങ്കിലേക്ക്. 49ാം എന്‍.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി കാന്‍സര്‍ രോഗബാധിതര്ക്കൊരു കൈത്താങ്ങായാണ് ഗവ. കോളജ് എന്‍.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തില്‍ ഹെയര്‍ ഡൊണേഷന്‍ ക്യാംപ് സംഘടിപ്പിച്ചത്. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കാസര്‍കോട് എ.എസ്.ഐ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എം. രമ അധ്യക്ഷയായി. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷെറീന, ഡോ. ജിജോ പി. ഉലഹന്നാന്, സജിനി ഷെറി ബ്ലഡ് ഡോണര്‍സ് കേരള, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. ടി. വിനയന്, എം.സി അതുല്യ സംബന്ധിച്ചു.
സ്രാവണം ബ്യൂട്ടി പാര്‍ലറിലെ ബ്യൂട്ടീഷനായ സി. സ്മിത, രജിത എന്നിവര്‍ വിദ്യാര്‍ഥിനികളുടെ മുടി സൗജന്യമായി മുറിച്ചു നല്കി. ക്യാംപില്‍ നിന്നു 22പേര് നല്കിയ മുടി തൃശൂര്‍ ആസ്ഥാനമായുള്ള ഹെയര്‍ ബാങ്കിനാണ് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."