വിദ്യാലയവും സുമനസുകളും കൈകോര്‍ത്തു; ഹര്‍ഷയ്ക്കും കുടുംബത്തിനും ഇനി നന്മവീടിന്റെ തണല്‍
ചെറുവത്തൂര്‍: ആഞ്ഞുപെയ്യുന്ന മഴയില്‍ ചോര്‍ന്നൊലിക്കുന്ന ഓലഷെഡില്‍ നെഞ്ചിടിപ്പോടെ കഴിഞ്ഞ ദുരിത ദിനങ്ങള്‍ ഇനിയില്ല. 'ഹര്‍ഷഭവനം' ഹര്‍ഷയ്ക്കും കുടുംബത്തിനും ഇനി തണല്‍ നല്‍കും. പ്രിയവിദ്യാലയം സുമനസുകളുടെ സഹായത്തോടെ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ എം. രാജഗോപാലന്‍ എം.എല്‍.എയില്‍നിന്ന് ഹര്‍ഷയും അമ്മയും ഏറ്റുവാങ്ങി.
കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായിരിക്കെയാണ് ഓരികിഴക്കുപുറത്തെ ഹര്‍ഷയുടെ സങ്കടങ്ങള്‍ വിദ്യാലയ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ചോര്‍ന്നൊലിക്കുന്ന ഓലഷെഡിലായിരുന്നു ഹര്‍ഷയും കുടുംബവും താമസിച്ചിരുന്നത്. വൃക്കരോഗംമൂലം ഡയാലിസിസിനു വിധേയമായിക്കൊണ്ടിരിക്കുകയാണ് അമ്മ. പിതാവാകാട്ടെ, വാര്‍ധക്യസഹജമായ അവശത കാരണം ജോലിക്കു പോകാന്‍ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുകയുമാണ്. ഹര്‍ഷയുടെ ഈ അവസ്ഥ കണ്ടറിഞ്ഞാണ് കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹര്‍ഷയ്ക്കു കൈത്താങ്ങാകാന്‍ രംഗത്തുവന്നത്.
നാഷണല്‍ സര്‍വിസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നാട്ടുകാരെ ഉള്‍പ്പെടുത്തി ഭവനിര്‍മാണ കമ്മിറ്റി രൂപീകരിച്ചു. സ്‌കൂള്‍ ണ്ട്രണ്ടണ്ടപിന്‍സിപ്പലായിരുന്ന സൂര്യനാണ്ടണ്ടണ്ടണ്ടരായണ കുഞ്ചുരായരുടെ നേതൃത്വത്തില്‍ ചെങ്കല്ല് എത്തിക്കുന്നതിനും മണല്‍ അരിച്ച് വൃത്തിയാക്കി നല്‍കുന്നതിനും കുട്ടമത്തെ കുട്ടികള്‍ സജീവമായി രംഗത്തിറങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ നാലുലക്ഷത്തോളം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് വീടൊരുങ്ങി. നാട്ടുകാരും സുമനസുകളും കഴിയാവുന്ന സഹായങ്ങള്‍ നല്‍കി.
ഹര്‍ഷ ഇപ്പോള്‍ പയ്യന്നൂര്‍ കോളജ് വിദ്യാര്‍ഥിനിയാണ്. പുതിയ വീടിനു 'ഹര്‍ഷഭവനം' എന്നാണു പേരിട്ടിരിക്കുന്നത്.
താക്കോല്‍ കൈമാറാന്‍ കുട്ടികളും അധ്യാപകരും നാട്ടുകാരും എത്തിയിരുന്നു. കെ.വി രമേശന്‍, പി. സുകുമാരന്‍, ടി. സുമതി, ടി. നാരായണന്‍, സുജിത്ത് ബി, കെ. മനോജ് കുമാര്‍, പി.കെ പവിത്രന്‍ സംബന്ധിച്ചു. ഹര്‍ഷയുടെയും കുടുംബത്തിന്റെയും സങ്കടങ്ങള്‍ 'സുപ്രഭാതം' നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."