HOME
DETAILS

കറന്‍സി, നാണയശേഖരണത്തില്‍ സജീവമായി എഴുപതുകാരനായ ഡേവിഡ്

  
backup
May 21 2017 | 22:05 PM

%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%a3%e0%b4%af%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d




പാലക്കാട്: പേപ്പര്‍ കറന്‍സി മുതല്‍ അത്യപൂര്‍വ്വ നാണയങ്ങളുടേയും, സ്റ്റാമ്പുകളുടേയും വന്‍ ശേഖരവുമായി മാങ്കാവ്  നമ്പാടന്‍ ഹൗസില്‍  റബ്ബര്‍ സ്റ്റാമ്പ് കച്ചവടക്കാരനായ നമ്പാടന്‍ ഡേവിഡ്. രാജാക്കന്മാരുടെ കാലത്തിറക്കിയ പുരാതന നോട്ടുകളുടേയും, നാണയങ്ങളുടേയും വന്‍ ശേഖരം തന്നെയാണ് ഇവിടെയുള്ളത്. 1947 ജനുവരി 26ന് എന്‍.കെ ജോസഫിന്റെയും അന്നമ്മയുടേയും പതിമൂന്ന് മക്കളില്‍ ആറാമത്തെ മകനായി ജനിച്ച ഡേവിഡ്  കുട്ടിക്കാലം മുതല്‍ തന്നെ നാണയങ്ങള്‍ ശേഖരിച്ചിരുന്നു.
പതിമൂന്നാം വയസ്സില്‍ പാലക്കാട് കമല ത്രിഡി സര്‍ക്കസ് കാണാന്‍ പോകുമ്പോഴാണ് മൂന്ന് വെള്ളി നാലണ കളഞ്ഞുകിട്ടിയത്. അന്നു മുതലാണ് നാണയശേഖരണം  ശീലമാക്കിയത്.
വിശേഷദിനങ്ങളില്‍ ഊട്ടി, ബോംബൈ, ഡല്‍ഹി, എറണാകുളം, കോയമ്പത്തൂര്‍ എന്നിവടങ്ങളില്‍ നാണയങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.
സോവിയറ്റ് റഷ്യ 1910 ല്‍ ഇറക്കിയ 200 രൂപയുടെ ഏറ്റവും വലിയ നോട്ടു മുതല്‍ ഇന്നു വരെയുള്ള നോട്ടുകളും നാണയങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഇറങ്ങിയ ഒരു രൂപ നോട്ട്, മലേഷ്യ, ബംഗ്ലാദേശ്, സഊദി, പാക്കിസ്ഥാന്‍, ഭൂട്ടാന്‍, ഇറാഖ് എന്നിവടങ്ങളിലെ വിവിധ തരം നോട്ടുകള്‍ മാനിന്റെ ചിത്രമുള്ള അഞ്ച് രൂപ നോട്ട് എന്നിവയെല്ലാം കൗതുകകരമായ കാഴ്ചയാണ്. ഇന്ന് നാം കാണുന്ന നോട്ടിന്റെ പൂര്‍വ്വികര്‍ എന്ന് പറയുന്ന കറന്‍സി 1661 ല്‍ സ്വീഡനിലെ സ്റ്റോക് ഹോം ബാങ്ക് പുറത്തിറക്കിയ കറന്‍സികളായിരുന്നു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ രണ്ടു രൂപ നാണയം, 1982ല്‍ ഏഷ്യന്‍ ഗെയിംസ് പുറത്തിറക്കിയ രണ്ടു രൂപ നാണയം, സ്റ്റേറ്റ് ബാങ്കിന്റെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ അഞ്ച് രൂപ നാണയം, 1839 ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ഇറക്കിയ ടെംപിള്‍ കോയിന്‍, 1878ല്‍ ഇറങ്ങിയ ശ്രീരാമപട്ടാഭിഷേകം, 1889ല്‍ ഇറങ്ങിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അച്ചടി അപാകതയുള്ള അഞ്ച് രൂപ നാണയം ഇവയെല്ലാം ഇന്നും ഒരു നിധി പോലെ കാത്തുസൂക്ഷിക്കുകയാണ് 71 കാരനായ ഡേവിഡ്. 1945ല്‍ സ്വാതന്ത്ര്യത്തിനു മുമ്പ് ഇംഗ്ലണ്ട് രാജാവ് ജോര്‍ജ് നാലാമന്റെ സ്മരണക്ക് ഇന്ത്യ പുറത്തിറക്കിയ ഏറ്റവും വലിയ നാണയത്തില്‍ അദ്ദഹത്തിന്റെ കിരീടം ആലേഖനം ചെയ്തിട്ടുണ്ട്. 1897ല്‍ അദ്ദേഹത്തിന്റെ പേരിലുളള സ്വര്‍ണ നാണയവും പുറത്തിറങ്ങി.
1929 ല്‍ താമരയുടെ 20  പൈസ നാണയം, കയര്‍ ബോര്‍ഡിന്റെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇറങ്ങിയ പത്ത് രൂപ നാണയം, റെയില്‍വെ 150ാം വാര്‍ഷികത്തില്‍ ഇറക്കിയ രണ്ട് രൂപ നാണയം, ഡോ.  രാജേന്ദ്ര പ്രസാദിന്റെ 125ാം ജന്മദിനത്തില്‍ ഇറക്കിയ അഞ്ച് രൂപ നാണയം, പഴയ റാത്തല്‍, 1944 ലെ ഓട്ടമുക്കാല്‍, അലുമിനിയത്തില്‍ ഇറങ്ങിയിട്ടുളള വിവിധ നാണയങ്ങള്‍, 1946 ലെ തങ്കത്തില്‍ പൊതിഞ്ഞ നാണയങ്ങള്‍, 1962 ലെ ഒരു പൈസയുടെ നയാ പൈസ ഇതെല്ലാം ഇന്നും നിലനില്‍ക്കുന്നതും സൂക്ഷിക്കുന്നതും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.
 ക്രിസ്മസിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ ഇറക്കിയ പക്ഷികളുടെയും, മൃഗങ്ങളുടെയും സ്റ്റാമ്പുകള്‍, ഇന്ത്യയും മലേഷ്യയും ഓരോ കാലഘട്ടങ്ങളിലും ഇറക്കിയ ചെറു നാണയങ്ങള്‍, തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ആറ് കാശിന്റെ സ്റ്റാമ്പ്, പല ചിത്രകാരന്മാരുടേയും സ്റ്റാമ്പുകള്‍, സി.സി.പി.പി, യു.എസ്.എസ്.ആര്‍ എന്നിവിടങ്ങളിലെ സ്റ്റാമ്പ്, 1930ല്‍ ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ അഞ്ച് രൂപ നാണയം എന്നിവയെല്ലാം അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമാണ്. ആഗ്രഹിച്ചാല്‍ എന്ത് വില കൊടുത്തും വാങ്ങും.
പക്ഷേ  ലാഭത്തിനു വേണ്ടി  ഇതൊന്നും ഒരിക്കലും വില്‍ക്കുകയില്ലെന്നാണ്  അദ്ദേഹം പറയുന്നത്.
റോസ്ലിയാണ് ഭാര്യ. മണ്ണാര്‍ക്കാട് ഹൈസ്‌കൂള്‍ അധ്യാപികയാണ് മകള്‍ ജിനി. ലേസര്‍ കട്ടിങ് സ്ഥാപനം നടത്തുന്ന അനോഷ് ഡേവിഡാണ് മകന്‍.
പാലക്കാട് ജി.ബി.റോഡില്‍  റബര്‍ സ്റ്റാമ്പ് കട നടത്തിവരികയാണ് ഇദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a minute ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  30 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago