ചെക്‌പോസ്റ്റിലൂടെ അമിതഭാരം കയറ്റിയ ലോറികള്‍ വ്യാപകമായി കടക്കുന്നു
മീനാക്ഷിപുരം: അമിതഭാരം കയറ്റിയ ലോറികള്‍ വ്യാപകമായി കടക്കുന്നതിനെതിരേ അധികൃതര്‍ക്ക് മൗനം. മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിലൂടെ അമിതഭാരം കയറ്റിയ സിമന്റ് ലോറികള്‍ വ്യാപകമായി കടക്കുബോള്‍ ഇവയുടെ തൂക്കം പരിശോധിക്കാതെ റോഡിന്റെ വശങ്ങളില്‍ നിര്‍ത്തി ഡ്രൈവര്‍മാര്‍ നല്‍കുന്ന രേഖകളില്‍ സീല്‍ ചെയ്ത് കടത്തിവിടുന്നത്.
മീനാക്ഷിപുരം വാണിജ്യനികുതി ചെക്ക്‌പോസ്റ്റില്‍ ചരക്കുവാഹനങ്ങളുടെ തൂക്കം നോക്കുന്നതിനുള്ള വേബ്രിഡ്ജ് ഉണ്ടെങ്കിലും ഇവ തകരാറിലായതിനാല്‍ചരക്കു വാഹനങ്ങള്‍ അമിതഭാരം കയറ്റി കേരളത്തിനകത്തേക്ക് വ്യാപകമായി കടക്കുകയാണ്. ഇതേ വാഹനങ്ങള്‍ തൊട്ടടുത്ത മീനാക്ഷിപുരം ആര്‍.ടി.ചെക്ക് പോസ്റ്റിലെത്തിയാലും ഇതേ അവസ്ഥയാണ്. തൂക്കം നോക്കാതെ പരിശോധനയില്ലാതെ വാഹനങ്ങളെ കടത്തിവിടുന്നത് പതിവായി മാറിയിരിക്കുകയാണ്.
എല്ലാ വാഹനങ്ങളെയും മുകളില്‍ കയറി പരിശോധിക്കുകയും ഉയരത്തിലുള്ള കോണ്‍ക്രീറ്റ് ബോഡില്‍ കയറിനിന്ന് കമ്പി ഉപയോഗിച്ച് കുത്തി പരിശോധിക്കുന്ന സംവിധാനം ഉണ്ടായിരുന്നെങ്കിലും മീനാക്ഷിപുരത്ത് ഇവയൊന്നും നടപ്പിലാക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അമിതഭാരം കടത്തുന്നവര്‍ വൈകുന്നേരങ്ങളില്‍ ചെക്ക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മാമൂല്‍ നല്‍കുന്ന സംവിധാനമാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."