ദേശീയപാതയില്‍ 'ടാറിങ് പ്രഹസനം'
കണ്ണൂര്‍: ദേശീയപാതയിലെ ചാല-താഴെചൊവ്വ റോഡില്‍ 'അറ്റകുറ്റപ്പണി പ്രഹസനം'. കഴിഞ്ഞയാഴ്ചയാണ് റോഡിലെ തകര്‍ന്ന സ്ഥലങ്ങളില്‍ ടാറിങ് നടത്തിയത്. പ്രവൃത്തി നടന്ന് ഒരാഴ്ചക്കകം റോഡ് പഴയ സ്ഥിതിയിലായി. ടാറിങ് പൊളിഞ്ഞ് മെറ്റലുകള്‍ റോഡിന്റെ ഒരുഭാഗത്തേക്ക് ചിതറിയ നിലയിലാണ്. ഇതോടെ ചാല-താഴെചൊവ്വ റോഡില്‍ വീണ്ടും കുഴികളായി നിറഞ്ഞു.
ലക്ഷങ്ങള്‍ മുടക്കി ദിവസങ്ങളെടുത്താണ് അറ്റകുറ്റപ്പണി നടത്തിയത്.
അതേസമയം ദിവസങ്ങള്‍ക്കകം റോഡ് പൊളിയാന്‍ കാരണം നിലവാരമില്ലാത്ത മെറ്റലും ജില്ലിപ്പൊടികളും ഉപയോഗിച്ചതിനാലാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന്റെ ഇരുഭാഗത്തും മെറ്റല്‍ ചിതറിക്കിടക്കുന്നത് ഇരുചക്രവാഹനക്കാര്‍ക്ക് പ്രയാസമായിരിക്കുകയാണ്. ശാസ്ത്രീയമായ രീതിയില്‍ കുഴികളടക്കാത്ത കണ്ണില്‍ പൊടിയിടുന്ന അധികൃതരുടെ നടപടിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മറ്റു വാഹനങ്ങള്‍ പോകുമ്പോള്‍ കല്ലുകള്‍ തെറിക്കുന്നുവെന്നാണ് കാല്‍നട യാത്രക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."