മഹാരാഷ്ട്രയില്‍ കനത്ത മഴ; മതിലിടിഞ്ഞ് 13 മരണം
മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. പൂനെക്കടുത്ത് തെക്കന്‍ മലാഡില്‍ കുറാര്‍ ഗ്രാമത്തിലെ മലഞ്ചെരുവില്‍ മതില്‍ ഇടിഞ്ഞ് 13 പേര്‍ മരിച്ചു. നാലുപേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകള്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
മഹാരാഷ്ട്രയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
വരുന്ന അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്ധേരിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് സബ് വേ അടച്ചിട്ടു.
രാത്രി ഒന്നേകാലോടെയാണ് കോളജ് മതില്‍ തകര്‍ന്നു വീണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു.
വരുന്ന ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ മഹാരാഷ്ടയിലെ നഗരയിടങ്ങള്‍ പലതും വെള്ളത്തില്‍ മുങ്ങി. ഒഡിഷയിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ മരിച്ചിരുന്നു. ശിവാജി നഗറില്‍ ഷോക്കേറ്റ് ഒരാളും ഇടിമിന്നലേറ്റ് മൂന്ന് പേരുമാണ് മരിച്ചത്.
ട്രയിന്‍ ട്രാക്കില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല ട്രയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇതോടൊപ്പം പല ദീര്‍ഘദൂര, ഹ്രസ്വദൂര ട്രയിനുകളും വൈകിയോടുകയുമാണ്. റായ്ഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെള്ളം കയറിയതോടെ രോഗികള്‍ ദുരിതത്തിലായി. അതേസമയം ഡല്‍ഹിയില്‍ വരുംദിവസങ്ങളില്‍ നേരിയ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."