HOME
DETAILS

പലിശമുക്ത സമ്പദ്ഘടന മാത്രമാണ് പരിഹാരം

  
backup
November 24 2020 | 19:11 PM

5644646-2

 

കാര്‍ഷിക, വാണിജ്യ, വ്യവസായ ലാഭവിഹിതങ്ങളും ചിലപ്പോഴൊക്കെ മൂലധനവും പലിശചോര്‍ത്തുന്ന ലോക സാമ്പത്തികവ്യവസ്ഥയാണ് ദാരിദ്ര്യനിര്‍മാര്‍ജനം അസാധ്യമാക്കുന്നതും പട്ടിണി ആഗോളയാഥാര്‍ഥ്യമായി നിലനിര്‍ത്തുന്നതും. സാമ്പത്തികശുദ്ധി സാമൂഹ്യനവോത്ഥാന നിര്‍മിതിയുടെ അടിത്തറ കൂടിയാണ്. പണാധിപത്യം അടിസ്ഥാനപരമായി പാരതന്ത്ര്യം നിലനിര്‍ത്തുന്ന ഉപകരണവും കൂടിയാണ്. പലിശമുക്ത സമ്പദ്ഘടന സാധ്യമാക്കിയാല്‍ മാനവികത മാനിക്കപ്പെടുന്ന സാമൂഹികപരിസരം നിര്‍മിക്കപ്പെടും.


ലോകസാമ്പത്തിക ക്രമം ആടിയുലയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. യൂറോപ്യന്‍ യൂണിയനും അന്താരാഷ്ട്ര നാണയനിധിയും ഇല്ലാത്തവരുടെ ദൈന്യത ചൂഷണം ചെയ്ത്, ഉള്ളവരെ തടിപ്പിച്ചു കൊഴുപ്പിക്കുന്ന മനുഷ്യത്വരഹിത സംവിധാനങ്ങള്‍ തന്നെയാണ്. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപ സ്ഥാപനങ്ങള്‍ തുടങ്ങി ചൂഷക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി ദാരിദ്ര്യം വിപണി വസ്തുവാക്കി പണം നിശ്ചിതകേന്ദ്രത്തിലേക്ക് ഒഴുക്കിക്കൊണ്ടുപോകുന്നു. ബാങ്കുകള്‍ ഇടനിലക്കാരന്റെ റോളില്‍ ആരാച്ചാരായി അവതരിക്കുന്നു. ടാറ്റയും ബിര്‍ളയും ബാങ്കിങ് രംഗത്തേക്ക് പ്രവേശിക്കാനുള്ള അനുവാദത്തിന് റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കിയത് കഴിഞ്ഞ വാരമാണ്. ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ലാഭകരമായ ഏര്‍പ്പാട് പലിശയാണെന്ന് മൂലധനശക്തികള്‍ തിരിച്ചറിയുന്നുണ്ട്. പലിശരഹിത ധന ഇടപാട് സംബന്ധിച്ചു ലോകത്ത് നടന്ന പഠനങ്ങള്‍ തര്‍ക്കരഹിതമായി കണ്ടെത്തിയത് മാനവരാശിയുടെ സ്വാതന്ത്ര്യത്തിന്റെ അടിത്തറ സാമ്പത്തിക സ്വാതന്ത്ര്യവും കൂടിയാണ് എന്നാണ്. പലിശയും വട്ടിപ്പലിശയും പിഴപ്പലിശയും ചുമത്തി നടുനിവരാന്‍ അനുവദിക്കാതെ കൃഷി സ്ഥലത്തും വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലും മനുഷ്യരെ കെട്ടിയിടുന്ന പലിശസമ്പ്രദായം വലിച്ചെറിയാന്‍ വൈകുന്തോറും അടിമത്തം അവസാനിക്കില്ല.


മധ്യകാല യുഗത്തില്‍ 1000 കൊല്ലങ്ങളെങ്കിലും പലിശരഹിതമായിരുന്നു. എ.ഡി 1290ല്‍ പലിശക്കച്ചവടം നടത്തിയ ജൂതന്മാരെ റോമില്‍നിന്ന് നാടുകടത്തിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിനുശേഷമാണ് യൂറോപ്പില്‍ വ്യാപകമായ പലിശസമ്പ്രദായം നിലവില്‍വരുന്നത്. 1545ല്‍ ഹെന്‍ട്രി എട്ടാമന്‍ പുറപ്പെടുവിച്ച വിളംബരത്തില്‍ പലിശ സമ്പ്രദായത്തിന് അനുവാദം നല്‍കി. 1594ല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥാപിതമായി.


പലിശരഹിത സമ്പദ്ഘടന സംബന്ധിച്ച് ഇസ്‌ലാം മുന്നോട്ടുവച്ചത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. ഒന്ന്, പലിശയുടെ സമ്പൂര്‍ണ നിരോധനം (വാങ്ങല്‍, കൊടുക്കല്‍, സഹായിക്കല്‍, സാക്ഷി നില്‍ക്കല്‍). 2. നിര്‍ബന്ധിത സകാത്ത്. 1960- 70 കാലത്ത് ലോകത്ത് പലയിടത്തും ഇസ്‌ലാമിക് ബാങ്കുകള്‍ നിലവില്‍വന്നു. മൂലധന സമാഹരണവും വിന്യാസവും സാധ്യമാക്കുന്നതിന് ഇടനിലക്കാരന്റെ റോളില്‍ പ്രത്യക്ഷപ്പെടുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും താഴേത്തട്ടില്‍ പണം ലഭ്യമാക്കി അടിസ്ഥാന വര്‍ഗങ്ങളെ സഹായിക്കുകയല്ല. അധ്വാന മിച്ചവും ലാഭവും സമര്‍ഥമായി കൊള്ളയടിക്കുകയാണ്. പട്ടിണിയുടെ കയത്തില്‍ നിന്ന് കരകയറാന്‍ കഴിയാതെ മനുഷ്യര്‍ ശ്വാസംമുട്ടുന്നത് പലിശയുടെ നീരാളിപ്പിടുത്തം കൊണ്ടാണ്.


ഉടമസ്ഥാവകാശം നീതിപൂര്‍വം കൈകാര്യം ചെയ്യുന്നില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് അമവിയ്യാ ഭരണാധികാരി മുആവിയ(റ) (ഹിജറ 661 - 680) കടപ്പത്രങ്ങളുടെ വില്‍പന നിരോധിച്ചിരുന്നു. ഇപ്പോള്‍ ആഭ്യന്തര വിപണിയില്‍നിന്നും ദേശീയ, അന്തര്‍ദേശീയ ധനകാര്യ ഏജന്‍സികളില്‍നിന്നും വലിയതോതില്‍ പലിശക്ക് പണം കടമെടുത്ത് വ്യാപാരത്തിലും വികസനത്തിലും മുതല്‍മുടക്കുന്ന പതിവ് വ്യാപകമാണ്. സര്‍ക്കാര്‍ ആസ്തി ഈടു നല്‍കി കടപ്പത്രം ഇറക്കിയാണ് അധിക വായ്പയും എടുക്കുന്നത്. കിഫ്ബി ഒമ്പതര ശതമാനം പലിശക്കാണ് കടമെടുക്കുന്നത്. മസാല ബോണ്ട് വായ പിളര്‍ന്നുനില്‍ക്കുന്ന ദിനോസറുകള്‍ക്ക് സമാനമാണ്. സാമ്പത്തിക ഉത്തേജന, വികസന പാക്കേജുകള്‍ പലിശ മുക്തമാവണമെന്ന് ഇസ്‌ലാം സിദ്ധാന്തിക്കുന്നു. എല്ലാതരം സാമ്പത്തിക കുറ്റകൃത്യങ്ങളും മതം വിലക്കുകയും ചെയ്തു. പൂഴ്ത്തിവയ്പ്പ്, കള്ളക്കടത്ത്, മായം ചേര്‍ക്കല്‍, അളവ്, തൂക്കത്തില്‍ വ്യത്യാസംവരുത്തല്‍, വിപണി വസ്തുവിന്റെ പോരായ്മകള്‍ മറച്ചുവയ്ക്കല്‍ തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇസ്‌ലാം പൂര്‍ണമായും നിരോധിച്ചു.


മുന്‍കൂട്ടി ലാഭവിഹിതം നിശ്ചയിച്ചു ഒരു വ്യാപാരത്തിലും ഏര്‍പ്പെടാന്‍ വകുപ്പില്ല. അത് ആധുനിക ബാങ്കിങ് സമ്പ്രദായത്തിന്റെ ഒരു മുഖം മാത്രമാണ്. കച്ചവടം ലാഭനഷ്ട സാധ്യതയുള്ള മേഖലയാണ്. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഒരു ഘട്ടത്തിലും നഷ്ടം വാഗ്ദാനം ചെയ്യുന്നില്ല, ലാഭം ഉറപ്പുനല്‍കുകയും ചെയ്യുന്നു. ഇതു തന്നെയാണ് വ്യാപാരവും പലിശയും തമ്മിലുള്ള സുപ്രധാന അന്തരവും. സംഭാവനയായും പലിശരഹിത നിക്ഷേപമായും മൂലധനം സ്വരൂപിച്ചു മഹല്ലുതലങ്ങളില്‍ പലിശരഹിത ധന സഹായപദ്ധതി സാധ്യമാണ്. നിക്ഷേപകര്‍ക്കോ നിക്ഷേപകര്‍ സാക്ഷ്യപ്പെടുത്തുന്നവര്‍ക്കോ ധനസഹായം അനുവദിക്കാവുന്നതാണ്. സംഭാവന വകയില്‍ മൂലധനത്തില്‍ വന്നുചേരുന്ന തുകയില്‍നിന്ന് മഹല്ലു കമ്മിറ്റികള്‍ക്ക് ബോധ്യമാവുന്ന അര്‍ഹരായവര്‍ക്ക് ധനസഹായങ്ങളും അനുവദിക്കാം. സമൂഹം പലിശയുടെ പിടിയിലമര്‍ന്നുകഴിഞ്ഞു. കുടുംബശ്രീ മുതല്‍ നിരവധി ചെറു യൂണിറ്റുകള്‍ പലിശ വ്യാപന, വിതരണ ഏജന്‍സികളായി വളര്‍ന്നിട്ടുണ്ട്.


ലോക സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന തടസം പലിശയാണെന്ന് പറഞ്ഞത് സാമ്പത്തിക നോബേല്‍ സമ്മാന ജേതാവ് കൂടിയായ പ്രൊഫസര്‍ മുഹമ്മദ് യൂനുസ് എന്ന ബംഗ്ലാദേശുകാരനാണ്. മൈക്രോഫൈനാന്‍സ് വഴി ബംഗ്ലാദേശിന്റെ ഗ്രാമീണതലങ്ങളില്‍ സ്ഥാപിച്ച പലിശരഹിത വായ്പാ പദ്ധതികള്‍ വഴി വമ്പിച്ച സാമ്പത്തിക മുന്നേറ്റമുണ്ടാക്കാന്‍ ആ നാടിനു സാധിച്ചു. അടിക്കടി പ്രകൃതിക്ഷോഭമുണ്ടാകുന്ന ബംഗ്ലാദേശ് ഇപ്പോള്‍ സാമ്പത്തികമായി ഇന്ത്യക്ക് മുകളില്‍ നില്‍ക്കുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും പട്ടിണി വിപാടനത്തിനും ബംഗ്ലാദേശ് മാതൃകയായി. ലോകവ്യാപകമായി ഇസ്‌ലാമിക് ബാങ്കുകള്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തി. ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താന്‍, സിംഗപ്പൂര്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, അറബ്, മുസ്‌ലിം രാജ്യങ്ങള്‍ തുടങ്ങിയവ പലിശരഹിത പണമിടപാട് പാഠശാലയില്‍ വിജയിച്ചു മുന്നേറിയവരാണ്. പലിശയുടെ വാതില്‍ അടയുമ്പോള്‍ മാത്രമാണ് ഐശ്വര്യത്തിന്റെ വാതില്‍ തുറക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  12 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  12 hours ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  13 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  13 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  13 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  13 hours ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  13 hours ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  14 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  14 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  14 hours ago