മന്ത്രി ബാലന്‍ രാജിവെക്കണമെന്ന് കൊക്കക്കോള വിരുദ്ധ സമരസമിതി
പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ബില്ല് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊക്കക്കോള കമ്പനിക്കു അനുകൂലമായ നിലപാടെടുത്ത നിയമവകുപ്പ് മന്ത്രി എ.കെ. ബാലന്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും, അല്ലെങ്കില്‍ രാജിവെക്കും വരെ സമരപരിപാടികളുമായി മുന്നോട്ടു പോവുമെന്ന് ഇന്നലെ ചേര്‍ന്ന കോളവിരുദ്ധ സമരസമിതിയുടെയും, ഐക്യദാര്‍ഢ്യ സമിതിയുടെയും സംയുക്തയോഗം അറിയിച്ചു.
ഈ മാസം 28ന് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നകാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല. പ്ലാച്ചിമട സമരത്തിന് അനുകൂലമായിരുന്നിട്ടും മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം എന്നിവരുടെ വീടുകളിലേക്ക് സമരസമിതി മാര്‍ച്ച് നടത്തിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ വഴിയില്‍ തടഞ്ഞു കരിങ്കൊടി കാട്ടിയിട്ടുമുണ്ട്.
ഇതൊക്കെ അറിയാവുന്ന മന്ത്രി ബാലന്‍, സ്പീക്കറെയും മുഖ്യമന്ത്രിയെയും മറികടന്ന് കൊക്കകോളയെ സഹായിക്കുന്ന നിലപാട് എടുത്തത് ശരിയല്ല.
സമരം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ജില്ലയിലെ പരിപാടികള്‍ക്കെത്തുന്ന ബാലനെതിരേ വഴിതടയലടക്കമുള്ള സമരപരിപാടികള്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്
സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സമരസമിതിസംസ്ഥാന ജനറല്‍ കണ്‍വീനര്‍അറുമുഖന്‍ പത്തിച്ചിറ, കണ്‍വീനര്‍മാരായ കെ.വി. ബിജു, എം. സുലൈമാന്‍, വിജയനഗരം ശാന്തി ,കന്നിയമ്മ, പാപ്പമ്മാള്‍, അമ്പലക്കാട് വിജയന്‍, പുതുശേരി ശ്രീനിവാസന്‍, കെ.ജി. കൃഷ്ണകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."