പുതുക്കിയ തൊഴില്‍ കാര്‍ഡില്‍ വയസിന് മാറ്റമില്ല
മണ്ണാര്‍ക്കാട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ തൊഴില്‍ കാര്‍ഡുകളില്‍ വയസില്‍ മാറ്റമില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി നല്‍കിയിരുന്ന തൊഴിലുറപ്പ് പദ്ധതി കാര്‍ഡിന്റെ കാലാവധി 2016 മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് പുതുക്കാന്‍ നല്‍കിയ അപേക്ഷകള്‍ക്ക് നല്‍കിയ പുതിയ കാര്‍ഡിലാണ് പഴയ വയസ് തന്നെ പ്രിന്റ് ചെയ്ത് വന്നിരിക്കുന്നത്.
പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ട് ചെയ്യല്‍, ആധാര്‍ കാര്‍ഡ് എടുക്കല്‍, പാന്‍ കാര്‍ഡ് എടുക്കല്‍, ബാങ്ക് ഇടപാടുകള്‍, വാഹന രജിസ്ട്രഷന്‍ കൈമാറ്റം എന്നീ വിവിധ ആവശ്യങ്ങള്‍ക്ക് തിരിച്ചരിയല്‍ രേഖയായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിച്ച രേഖകൂടിയാണ് എന്‍.ആര്‍.ഇ.ജി.എസിന്റെ ഈ തൊഴില്‍ കാര്‍ഡ്.
തൊഴില്‍ കാര്‍ഡ് എടുത്തിട്ട് അഞ്ചു വര്‍ഷമായെങ്കിലും ഗുണഭോക്താക്കളുടെ പ്രായം പുതിയ കാര്‍ഡില്‍ കൂട്ടി വരാത്തത് ഗുണഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിലവിലുളള തൊഴില്‍ കാര്‍ഡ് പുതുക്കുമ്പോള്‍ പഴയ വയസ് തന്നെയാണ് പ്രിന്റ് ചെയ്ത് വരുന്നതെന്നാണ് ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ജില്ലാ തലങ്ങളില്‍ നടന്ന പല യോഗങ്ങളിലും ഈ വിഷയം അറിയിച്ചിരുന്നതായാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ നാലു മാസംകഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
വെബ് സൈറ്റിലെ ഇത്തരം പരാതി പരിഹരിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പല ഗ്രാമപഞ്ചായത്തുകളിലും കാര്‍ഡ് പുതുക്കല്‍ തല്‍കാലത്തേക്ക് നിര്‍ത്തിയിരുന്നുവെങ്കിലും പ്രവര്‍ത്തികള്‍ തുടങ്ങേണ്ടതുകൊണ്ട് തൊഴില്‍ കാര്‍ഡുകള്‍ നല്‍കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് അറിയുന്നത്. 2016 മാര്‍ച്ച് 31ന് മുന്‍പ് അനുവദിച്ച കാര്‍ഡുകളാണ് അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്ക് പുതുക്കി നല്‍കുന്ന പ്രക്രിയയാണ് ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ നടന്നുവരുന്നത്. കാര്‍ഡ് ലഭിച്ച നിരവധി പേരാണ് കഴഞ്ഞ ദിവസങ്ങളില്‍ വയസ് തിരുത്താന്‍ ഗ്രാമപഞ്ചായത്ത് ഓഫിസുകള്‍ കയറിയിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."