മെരുവമ്പായി പുതിയപാലം അടുത്തമാസം തുറക്കും
ഉരുവച്ചാല്‍: തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച മെരുവമ്പായി പുതിയപാലം അടുത്ത മാസത്തോടെ തുറക്കും. പാലത്തോടനുബന്ധിച്ചുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പുതിയപാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ വര്‍ഷങ്ങളായുള്ള വാഹനക്കുരക്കിനാണ് പരിഹാരമാവുക. മെരുവമ്പായി പുഴക്ക് കുറുകെയായി പഴയപാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് പുതിയപാലം നിര്‍മിച്ചത്. ഒരുവര്‍ഷം മുന്‍പു തന്നെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നെങ്കിലും ഇരുഭാഗങ്ങളിലുമുള്ള അപ്രോച്ച് റോഡിന്റെ പ്രവൃത്തി ആരംഭിച്ചിരുന്നില്ല.
അതേസമയം മെരുവമ്പായി പാലം തുറന്നുകൊടുക്കുന്നതോടെ മട്ടന്നൂര്‍-ഇരിട്ടി റൂട്ടിലെ പ്രധാന ഗതാഗതക്കുരുക്കിന് പരിഹാരമാകും. നിലവില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പഴയപാലത്തിലുടെയാണ് വാഹനങ്ങള്‍ പ്രയാസപ്പെട്ട് കടന്നുപോകുന്നത്. മട്ടന്നുര്‍, ഇരിട്ടി മാലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുന്ന റോഡിലെ പാലത്തിന് ഗതാഗതക്കുരക്ക് കാരണം പലപ്പോഴും നീര്‍വേലി മുതല്‍ മെരുവമ്പായി ടൗണ്‍ വരെ വാഹനങ്ങളുടെ നീണ്ടനിര സ്ഥിരം കാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."