കുളമ്പു രോഗത്തിന് ചികിത്സയുമായി ഹോമിയോ ഡോക്ടര്‍
തളിപ്പറമ്പ്: കുളമ്പു രോഗത്തിന് ഫലപ്രദമായ ചികിത്സയുമായി തളിപ്പറമ്പിലെ ഹോമിയോ ഡോക്ടര്‍. പട്ടുവം മുറിയാത്തോടിലെ എം. വാസന്തിയാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പോലും കൈയൊഴിഞ്ഞ പശുക്കളുടെ ജീവന് രക്ഷിച്ച് ക്ഷീരകര്‍ഷകരുടെ പ്രിയ ഡോക്ടറായി മാറിയത്. ജില്ലയില്‍ കുളമ്പുരോഗ ഭീഷണി ഉയരുമ്പോള്‍ നിരവധി ക്ഷീരകര്‍ഷകരാണ് ദിനംപ്രതി പ്രതിരോധ മരുന്നുകള്‍ക്കായി ഡോക്ടറെ സമീപിക്കുന്നത്. 2002ല്‍ ആരംഭിച്ച ചികിത്സയിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്നരലക്ഷത്തിലേറെ പശുക്കളുടെ രോഗമാണു ഹോമിയോ മരുന്നുകളിലൂടെ ഭേദമാക്കിയത്.
2002ല്‍ സംസ്ഥാനത്താദ്യമായി കണ്ണൂരിലെ ഏഴോത്താണ് കുളമ്പു രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഈസമയം തന്റെ വീട്ടിലെ പശുവിനും രോഗം ബാധിച്ചു. ഏഴു ലിറ്ററോളം പാല് ദിവസം ലഭിച്ചുകൊണ്ടിരുന്ന പശുവിനെ കുളമ്പുരോഗത്തില്‍ നിന്നു രക്ഷിക്കാനാവില്ലെന്നു ഡോക്ടമാര്‍ വിധിയെഴുതോടെ വെറ്ററിനറി സംബന്ധമായ പുസ്തകങ്ങള്‍ വാങ്ങി ഡോ. വാസന്തി പഠിച്ച് ചില ഹോമിയോ മരുന്നുകള്‍ പശുവിനു നല്കി. ഒന്പതുദിവസം കൊണ്ടു പശു പഴയ അവസ്ഥയിലേക്കു തിരിച്ചെത്തി. പിന്നീട് നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരസഹകരണ സംഘങ്ങളും ക്ഷീരകര്‍ഷകരും ഡോക്ടറെ തേടിയെത്താന്‍ തുടങ്ങി.
2002ല്‍ 100 രൂപയില്‍ താഴെയുള്ള ഹോമിയോ മരുന്നുകള്‍കൊണ്ട് നിരവധി പശുക്കളെ രക്ഷപ്പെടുത്തിയതറിഞ്ഞ് അന്നത്തെ കൃഷിമന്ത്രി കെ.ആര് ഗൗരിയമ്മ മുന്‍കൈയെടുത്ത് കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജില്‍ ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് സൗകര്യം അനുവദിക്കാന്‍ നിര്‍ദേശിച്ചെങ്കിലും സ്ഥലസൗകര്യമില്ലെന്ന പേരില്‍ കോളജ് അധികൃതര്‍ ഇത് നിരാകരിക്കുകയായിരുന്നുവെന്ന് വാസന്തി പറഞ്ഞു. പട്ടുവം മുറിയാത്തോട് താമസിക്കുന്ന ഡോ. വാസന്തിയുടെ ഫോണ്‍: 9447479110.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."