ജിദ്ദയിലെ സഊദി അരാംകൊ എണ്ണ വിതരണ കേന്ദ്രത്തില്‍ മിസൈല്‍ ആക്രമണം
റിയാദ്: ജിദ്ദയുടെ വടക്ക് ഭാഗത്തെ സഊദി അരാംകൊ എണ്ണയുത്പാദന വിതരണ കേന്ദ്രത്തില്‍ മിസൈല്‍ ആക്രമണം. തിങ്കളാഴ്ച രാവിലെ നടന്നത് തീവ്രവാദി ആക്രമണമെന്ന് സഊദി അറേബ്യ സ്ഥിരീകരിച്ചു. യമനിലെ വിമത വിഭാഗമായ ഹൂതികള്‍ അരാംകൊയില്‍ മിസൈല്‍ ആക്രമണം നടത്തിയതായി അവകാശപ്പെട്ടതായ വാര്‍ത്ത രാവിലെ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍, രാത്രിയോടെയാണ് സഊദി അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. അരാംകൊയുടെ എണ്ണ വിതരണ പൈപ്പ് ലൈനിനോടനുബന്ധിച്ച സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ലോക നേതാക്കള്‍ പങ്കെടുത്ത ജി-20 ഉച്ചകോടി അവസാനിച്ച് മണിക്കൂറുകള്‍ക്കകവും യു.എസ് സ്റ്റേറ്റ് പ്രസിഡന്റ് മൈക്ക് പോംപിയോ സഊദി സന്ദര്ശിക്കുന്നതിനിടയിലുമാണ് ആക്രമണമുണ്ടായത്.
തീവ്രവാദി ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് ഊര്‍ജ മന്ത്രാലയ വക്താവ് അറിയിച്ചു. പെട്രോളിയം ടാങ്കിന് തീ പിടിച്ചെങ്കിലും അഗ്നിശമന വിഭാഗം തീയണച്ചെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."