മഴയില്ല; കേരളത്തിനും വെള്ളംകുടി മുട്ടും-കേരളം ജലക്ഷാമത്തിലേക്ക്; അണക്കെട്ടുകളില്‍ പകുതി വെള്ളം മാത്രമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ പകുതി വെള്ളം മാത്രമേയുള്ളൂവെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണല്‍കുട്ടി. ഇപ്പോള്‍ അണക്കെട്ടുകളില്‍ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേയുള്ളൂവെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത് ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഗുരുതരമായ വരള്‍ച്ചയും വൈദ്യുതി നിയന്ത്രണവും നേരിടേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.
വേനല്‍മഴ കുറഞ്ഞതും കാലവര്‍ഷം വേണ്ട അളവില്‍ ലഭിക്കാതിരുന്നതും തിരിച്ചടിയായി. വയനാട്ടിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. കഴിഞ്ഞ 36 വര്‍ഷത്തിനിടെ ജൂണ്‍ മാസത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് 2019ലാണ്.
ഇനിയും വേണ്ടത്ത്ര മഴ ലഭിച്ചില്ലെങ്കില്‍ വ്യവസായത്തിനും ജലസേചനത്തിനുമുള്ള വെള്ളത്തില്‍ നിയന്ത്രണമുണ്ടാകും. പ്രതിസന്ധി നേരിടാന്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."