ചുരമിറങ്ങാത്ത യു.ഡി.എഫ് ആധിപത്യം; ബദലിന് എല്‍.ഡി.എഫ്
2015ലെ ഇടതു തരംഗത്തിലും ഇളകാതെ യു.ഡി.എഫിനൊപ്പം നിലകൊണ്ട വയനാട് ജില്ലാ പഞ്ചായത്തില്‍ ഇതുവരെ ഒരു തവണ മാത്രമാണ് ഭരണചക്രം ഇടതുമുന്നണിയുടെ കൈകളിലെത്തിയിട്ടുള്ളത്. 2005ലെ തെരഞ്ഞെടുപ്പില്‍ ഡി.ഐ.സി ഒപ്പമായിരുന്ന സമയത്താണ് ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണി അധികാരത്തിലിരുന്നത്. എന്നാല്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തങ്ങളുടെ കോട്ട തിരിച്ചുപിടിച്ചു. തുടര്‍ഭരണം ഉറപ്പിച്ചാണ് യു.ഡി.എഫ് ഇത്തവണയും കളത്തിലിറങ്ങിയിരിക്കുന്നത്. എന്നാല്‍ യു.ഡി.എഫ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ എല്‍.ഡി.എഫും പ്രചാരണ രംഗത്ത് ശക്തമായുണ്ട്.
പതിവിന് വിപരീതമായി ഇത്തവണ എല്‍.ഡി.എഫിലും സ്ഥാനാര്‍ഥി നിര്‍ണയം വൈകിയിരുന്നു. മേപ്പാടി ഡിവിഷന്‍ സംബന്ധിച്ച് ഘടകകക്ഷികളായ സിപി.ഐയും ലോക് താന്ത്രിക് ജനതാദളും തമ്മിലുണ്ടായ തര്‍ക്കമാണ് സ്ഥാനാര്‍ഥി നിര്‍ണയം വൈകാന്‍ ഇടയാക്കിയത്. കഴിഞ്ഞ നാലു തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐ മത്സരിച്ചതാണ് മേപ്പാടി ഡിവിഷന്‍.
എല്‍.ജെ.ഡിയെന്ന് പേരുമാറ്റിയ ജെ.ഡി.യു ഇടതു, വലതു പക്ഷങ്ങളില്‍ നിന്നു മൂന്നു തവണ വിജയിച്ച മണ്ഡലവുമാണിത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ടു പാര്‍ട്ടികളും ഡിവിഷന് വേണ്ടി ശാഠ്യം പിടിച്ചത്. രണ്ടു ഘടകകക്ഷികളും പത്രിക നല്‍കുകയും ചെയ്തിരുന്നു. ഒടുവില്‍ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. സീറ്റ് സി.പി.ഐയ്ക്ക് നല്‍കാനായിരുന്നു തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ മൂന്നു ഡിവിഷനുകളിലായിരുന്നു മത്സരിച്ചിരുന്നത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണിയിലെത്തിയതോടെ ഒരുസീറ്റ് സി.പി.ഐ വിട്ടു നല്‍കിയിരുന്നു.
യു.ഡി.എഫില്‍ അഞ്ചു സീറ്റില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കി പ്രചാരണ രംഗത്ത് സജീവമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ മുട്ടില്‍ ഡിവിഷന്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ പത്രിക സമര്‍പിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് പരിഹരിക്കപ്പെട്ടത്. അതേസമയം പൊഴുതന ഡിവിഷനില്‍ നേരത്തെ തീരുമാനിച്ച സ്ഥാനാര്‍ഥിക്ക് പകരം മുന്‍ ഡി.സി.സി അധ്യക്ഷന്‍ എത്തിയതും മുറുമുറുപ്പുണ്ടാക്കി. നേരത്തെ സാധ്യത കല്‍പ്പിച്ചിരുന്ന പി.കെ അനില്‍കുമാര്‍ ഇതിനെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
നാല് പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഇടതു നിരയില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളായുള്ളത്. എന്‍.ഡി.എയും മുഴുവന്‍ ഡിവിഷനുകളിലും മത്സരത്തിനുണ്ട്.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് അധികാര നഷ്ടവും നേട്ടവും ചര്‍ച്ചയാകുമെന്നിരിക്കെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചാരണം മുന്നണികള്‍ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."