HOME
DETAILS

അങ്കം10ന്; ജില്ല ഭരിക്കാന്‍ നേരങ്കം; ഇടതുകാറ്റിനെ ചെറുക്കാനൊരുങ്ങി യു.ഡി.എഫ്

  
backup
November 24 2020 | 22:11 PM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%8210%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d

 

പാലക്കാട് ജില്ലാ പഞ്ചായത്തിലെ മൂന്നു പതിറ്റാണ്ടിലേക്കെത്തുന്ന ഇടതാധിപത്യം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് പുതുമുഖങ്ങളെയാണ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. 1991ല്‍ പ്രഥമ ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നതു മുതല്‍ ഇടതു പക്ഷമാണ് ഭരണചക്രം തിരിച്ചിരുന്നത്. ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നത് ഇപ്പോഴത്തെ മന്ത്രി എ.കെ ബാലനായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞടുപ്പിലെ ചരിത്ര വിജയവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തങ്ങള്‍ക്ക് അനുകൂലമായ കാറ്റ് വീശിയടിക്കുമെന്ന കണക്കു കൂട്ടലിലാണ് യു.ഡി.എഫ്. ജില്ലാ പഞ്ചായത്തില്‍ കയറി പറ്റാന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും കരുക്കള്‍ നീക്കുന്നുണ്ട്.
കഴിഞ്ഞ തവണ 30 ഡിവിഷനുകളില്‍ 27 ഇടത്തും ഇടതുമുന്നണിയാണ് വിജയിച്ചത്. ലീഗിലേയും കോണ്‍ഗ്രസിലേയും വിമതശല്യം കൂടിയായതോടെയാണ് ഇടതിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഇത്തവണ പഴക്കവും തഴക്കവുമുള്ള സ്ഥാനാര്‍ഥികളെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി യു.ഡി.എഫിനു പ്രശ്‌നങ്ങളൊന്നുമില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തി പ്രചാരണത്തിന് ഇറങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എല്‍.ഡി.എഫിലെ തര്‍ക്കം തിര്‍ന്നിട്ടില്ല. സി.പി.ഐയും സി.പി.എമ്മും പല ഗ്രാമപഞ്ചായത്തുകളിലും ഒറ്റക്ക് മത്സരിക്കുന്നത് ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടുകളെയും ബാധിക്കാനിടയുണ്ട്.
വികസന നേട്ടത്തിലൂന്നി എല്‍.ഡി.എഫ് പ്രചാരണം നടത്തുമ്പോള്‍ കാല്‍നൂറ്റാണ്ടിലേറെ ഭരണം കൈയ്യാളിയിട്ടും പറയത്തക്ക വികസനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാരിന്റെ അഴിമതിയും അധോലോക ബന്ധവും ചൂണ്ടിക്കാട്ടിയുമാണ് യു.ഡി.എഫ് വോട്ടര്‍മാരെ സമീപിക്കുന്നത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വനിതാ സംവരണമാണ്. കഴിഞ്ഞ ഭരണ സമിതിയിലെ വിദ്യാഭ്യാസ വികസന സമിതി ചെയര്‍പേഴ്‌സണ്‍ പി.ബിനു മോളെയാവും എല്‍.ഡി.എഫ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുക എന്നാണ് അറിയുന്നത്. ഇവരിപ്പോള്‍ മലമ്പുഴ ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്. യു.ഡി.എഫില്‍ പുതുശേരി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ കെ.കുമാരിയായിരിക്കും അധ്യക്ഷ സ്ഥാനാര്‍ഥി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago