സംവരണക്കാരെ നിശ്ചയിക്കാന്‍ അധികാരം കേന്ദ്രത്തിന്, യോഗി സര്‍ക്കാര്‍ നീക്കത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കുരുക്ക്
ന്യൂദല്‍ഹി: ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട 17 സമുദായങ്ങളെ പട്ടിക ജാതിയിലേക്ക് മാറ്റാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കുരുക്ക്. യോഗി സര്‍ക്കാരിന്റെ നീക്കം നിയമപരമല്ലെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി തല്‍വാര്‍ ചന്ദ് ഗെഹ്ലോട്ട് രാജ്യസഭയില്‍ അറിയിച്ചു. കഷ്യപ്, രാജ്ഭര്‍, ധീവര്‍, ധീമര്‍, ഗോഡിയ തുടങ്ങിയ വിഭാഗങ്ങളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി യോഗി സര്‍ക്കാര്‍ ജൂണ്‍ 24നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശൂന്യവേളയില്‍ ബി.എസ്.പി അംഗം സതീഷ് ചന്ദ്ര മിശ്രയാണ് വിഷയം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കേന്ദ്രമന്ത്രി, ഈ വിഭാഗങ്ങളെ പട്ടികജാതി വിഭാഗത്തില്‍ കൂടുതല്‍ സമുദായങ്ങളെ ഉള്‍പ്പെടുത്തണമെങ്കില്‍ അതിനുള്ള അധികാരം പാര്‍ലിമെന്റിനാണെന്നു സമ്മതിച്ചു.
ജൂണ്‍ 24ന് ഉത്തര്‍പ്രദേശ് ജില്ല മജിസ്‌ട്രേറ്റുമാരോടും കമ്മീഷണര്‍മാരോടും 17 ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഒ.ബി.സി വിഭാഗങ്ങളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കൃത്യമായ നടപടി ക്രമങ്ങളുണ്ടെന്നും ആദ്യം കേന്ദ്രത്തിന് പ്രൊപ്പോസല്‍ അയക്കണമെന്നും മന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തീരുമാനം ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് നടപടിക്രമങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.
ഭരണഘടനാ പ്രകാരം പട്ടിക ജാതി പട്ടികയില്‍ മാറ്റം വരുത്താന്‍ പാര്‍ലമെന്റിന് മാത്രമാണ് അധികാരം. ഭരണഘടനയെ മറികടന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സതീഷ് ചന്ദ്ര മിശ്ര ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."