ഇന്ത്യന്‍ പൗരന് പാകിസ്താനില്‍ അറസ്റ്റില്‍
ഇസ്ലാമാബാദ്: കുല്ഭൂഷണ് ജാദവിനു പിന്നാലെ ഒരു ഇന്ത്യന്‍ പൗരനെക്കൂടി ഇസ്ലാമാബാദില് അറസ്റ്റ് ചെയ്ത് പാകിസ്താന്റെ പ്രകോപനം വീണ്ടും. മതിയായ യാത്രാരേഖകളില്ലെന്ന് ആരോപിച്ച് വെള്ളിയാഴ്ചയാണ് മുംബൈ സ്വദേശിയായ ശൈഖ് നബിയെ ഇസ്ലാമാബാദ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഇസ്ലാമാബാദിലെ എഫ്-8 ഏരിയയിലെ പൊലിസ് സ്റ്റേഷനിലാണ് കേസുള്ളത്. 1946ലെ പാകിസ്താന് വിദേശനിയമം അനുച്ഛേദം 14 ലംഘിച്ചതിനാണ് അറസ്റ്റെന്ന് എഫ്.ഐ.ആര് പറയുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും പിഴയും ലഭിക്കും.
ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് മൂന്നു ദിവസം പിന്നിട്ടിട്ടും ഇസ്ലാമാബാദിലെ ഹൈക്കമ്മിഷണര്‍ ഗൗതം ബാംബാവ്ലെയെ അറസ്റ്റ് വിവരം ഔദ്യോഗികമായി അറിയിക്കാന്‍ പാകിസ്താന് തയാറായിട്ടില്ല.
24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണമെന്നാണു നിയമമെങ്കിലും രണ്ടു ദിവസത്തിനു ശേഷം ഇന്നലെയാണ് പാക് പൊലിസ് ശൈഖ് നബിയെ കോടതിയില്‍ ഹാജരാക്കിയത്.
കുല്ഭൂഷണ് ജാദവ് വിഷയത്തില്‍ അന്താരാഷ്ട്ര കോടതിയില്‍ തിരിച്ചടി നേരിട്ട പാകിസ്താന് പ്രകോപനപരമായ നിലപാടാണു തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."