ബാലഭാസ്‌കറിന്റെ മരണം: അപകടകാരണം അമിതവേഗതയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ അപകടത്തിനിടയായത് വാഹനത്തിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമെന്ന് സാങ്കേതിക വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വാഹത്തിന്റെ വേഗത 100നും 120നും ഇടയ്ക്കായിരുന്നുവെന്നാണ് നിഗമനം.
അപകടത്തില്‍പ്പെട്ട ഇന്നോവ കാറിന്റെ സ്പീഡോമീറ്റര്‍ 100 കിലോമീറ്റര്‍ വേഗതയില്‍ നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയാല്‍ റോഡിന് ചരിവുള്ളതുകൊണ്ട് വാഹനം എതിര്‍ ദിശയിലേക്ക് മാറി അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സാങ്കേതിക വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
വാഹനത്തിന്റെ നിര്‍മാതാക്കളായ ടൊയോട്ട കമ്പനിയുടെ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
മുന്‍ വശത്ത് ഇടത് സീറ്റിലിരുന്ന യാത്രക്കാരന്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോറന്‍സിക് ഫലം കൂടി ലഭിച്ചശേഷം മാത്രമേ ആരായിരുന്നു വാഹനമോടിച്ചിരുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് കടക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."