സാന്ത്വനവുമായി നൗഫലെത്തിയത് പുതിയ ബസുമായി
മുക്കം: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 600ല്‍ പരം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അഭയം നല്‍കി വരുന്ന ലൗഷോര്‍ സ്ഥാപനങ്ങള്‍ക്ക് സഹായ ഹസ്തവുമായി താമരശ്ശേരി സ്വദേശി കെ.കെ നൗഫല്‍ പന്നിക്കോട് ലൗഷോര്‍ സ്‌പെഷല്‍ സ്‌കൂളിലെത്തി.
പ്രളയത്തില്‍ ഏറ്റവുമധികം നാശം വിതച്ച വയനാട്ടില്‍ ലൗ ഷോര്‍ സ്‌കൂളിന്റെ ഒരു ബസും നശിച്ചിരുന്നു. ഇതോടെ ദൂരസ്ഥലങ്ങളില്‍ നിന്ന് കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിന് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും പ്രയാസപ്പെടുന്നത് അറിഞ്ഞാണ് പത്ത് ലക്ഷത്തോളം രൂപ ചിലവഴിച്ച് സ്‌കൂളിന് നൗഫല്‍ പുതിയ ബസ് വാങ്ങി നല്‍കിയത്. പന്നിക്കോട് ലൗ ഷോറില്‍ നടന്ന ചടങ്ങില്‍ ലൗ ഷോര്‍ രക്ഷാധികാരിയും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍കുട്ടി നൗഫലില്‍ നിന്ന് വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി.
ലൗ ഷോര്‍ മാനേജര്‍ യു.എ മുനീര്‍ അധ്യക്ഷനായി. മുക്കം പ്രസ് ഫോറം പ്രസിഡന്റ് സി. ഫസല്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. സുബൈര്‍ നെല്ലിക്കാപറമ്പ്, ബംഗളത്ത് അബ്ദുറഹിമാന്‍, റഷീദ് താമരശ്ശേരി, മജീദ് താമരശ്ശേരി, ഡോ. ഹജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."