മരുന്ന് വാങ്ങാന്‍ പോലും ഗതിയില്ലാതെ ബാലനും കുടുംബവും
മാനന്തവാടി: ആദിവാസികള്‍ക്കായി കോടികള്‍ ചിലവഴിക്കുമ്പോഴും തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി കൈതവള്ളി കോളനിയിലെ 65 കാരനായ ബാലനും കുടുംബവും മരുന്ന് വാങ്ങാന്‍ ഗതിയില്ലാതെ നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളിനീക്കുന്നു.
മുന്‍പ് ക്ഷീര വികസന വകുപ്പില്‍ നിന്നും ബാങ്ക് വായ്പ്പയായി ഒരു പശുവിനെ കിട്ടിയിരുന്നെങ്കിലും ബാലന്റെ അസുഖത്താല്‍ വായ്പ അടവ് മുടങ്ങിയതിനാല്‍ പശുവിനെ അധികൃതര്‍ ജപ്തി ചെയ്യുകയുണ്ടായി. നിരവധി തവണ പെന്‍ഷന് എഴുതി കൊടുത്തിട്ടും പെന്‍ഷന്‍ അനുവദിക്കാന്‍ അധികൃതര്‍ തയാറാവാത്തതോടെ മരുന്ന് വാങ്ങാനായി നാട്ടുകാരുടെ സഹായം കാത്ത് കഴിയുകയാണ് ബാലനും ഭാര്യ ചാമിയും. ബാലന്‍ പണിയ സമുദായക്കാരനാണ് തന്റെ ചെറുപ്പകാലത്ത് കൈതവള്ളി കോളനിയിലെത്തി അടിയ സമുദായ കാരിയായ ചാമിയെ കല്ല്യാണം കഴിച്ചെങ്കിലും കുട്ടികളൊന്നും ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ തങ്ങളുടെ സുഖങ്ങളും ദുഃഖങ്ങളും ഉള്ളിലൊതുക്കി ഉള്ള കൂരയില്‍ അന്തിയുറങ്ങുകയാണ് ബാലനും ഭാര്യ ചാമിയും. വാര്‍ധക്യത്തിന്റെ അസുഖങ്ങളെല്ലാം ബാലനെയും തേടിയെത്തി ഇപ്പോള്‍ ഊന്നുവടിയിലാണ് നടത്തം.
അതിനിടയില്‍ ഉപജീവന മാര്‍ഗമായ വായ്പയെടുത്ത് വാങ്ങിച്ച പശുവിനെ ജപ്തി ചെയ്ത് കൊണ്ടുപോവുക കൂടി ചെയ്തതോടെ പിന്നെ ഇവരുടെ വരുമാന മാര്‍ഗവും നിലച്ചു. പെന്‍ഷനെഴുതി കൊടുത്തിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ കനിഞ്ഞതുമില്ല. പിന്നെ മരുന്ന് വാങ്ങാന്‍ പണമില്ലാതെ ബാലനും ഭാര്യയും നെട്ടോട്ടമോടുകയുമാണ്.
സമീപത്തെ കച്ചവടകാരനാണ് മരുന്ന് വാങ്ങാന്‍ പണം നല്‍കുന്നത്. ട്രൈബല്‍ പ്രമോട്ടറോ മറ്റ് അധികാരികളോ തിരിഞ്ഞു നോക്കുന്നില്ലന്നും ബാലന്‍ പറയുന്നു.
ആദിവാസികള്‍ക്കായി കോടികള്‍ ചിലവഴിക്കുന്ന നമ്മുടെ നാട്ടിലാണ് പാവം ബാലന്‍ തനിക്ക് മരുന്ന് വാങ്ങുന്നതിനായി നാട്ടുകാരുടെ മുന്‍പില്‍ കൈ നീട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."