HOME
DETAILS

പിണറായി മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചെന്ന് ആത്മകഥയില്‍ ജേക്കബ് തോമസ്

  
backup
May 21 2017 | 23:05 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b5


തിരുവനന്തപുരം: ഇടതുമുന്നണി അധികാരത്തില്‍ വരാനും പിണറായി വിജയന്‍ മുഖ്യമന്ത്രിയാവാനും ആഗ്രഹിച്ചിരുന്നതായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രകാശനം ചെയ്യാനിരിക്കുന്ന ജേക്കബ് തോമസിന്റെ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ആത്മകഥയിലാണ് വെളിപ്പെടുത്തല്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രി സി. ദിവാകരനുമെതിരായ പരോക്ഷ വിമര്‍ശനങ്ങളുള്ള പുസ്തകത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിക്കുന്നുമുണ്ട്.
പൊലിസിലെ പ്രധാന ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ചും അതിനുള്ള കാരണങ്ങളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശങ്ങളുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ അഴിമതിക്കെതിരേ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി പിന്തുണ നല്‍കി.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതു വരെ പിണറായിയുടെ ഭാഗത്തു നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ചില കേസുകളുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ചോദിക്കുകയും വിശദാംശങ്ങള്‍ ആരായുകയും ചെയ്തതിനപ്പുറം അന്വേഷിക്കരുത് എന്ന് ഒരു വാക്കു പോലും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിക്കണമെന്നും പിണറായി മുഖ്യമന്ത്രിയാവണമെന്നും താന്‍ ആഗ്രഹിച്ചിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് വിജിലന്‍സ് എ.ഡി.ജി.പിയായിരുന്ന താന്‍ ബാര്‍കോഴക്കേസ് അന്വേഷിച്ച രീതിയെക്കുറിച്ച് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. ബാര്‍കോഴക്കേസില്‍ അന്വേഷണം തന്റെ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ചെന്നിത്തലയ്ക്ക് എതിര്‍പ്പില്ലായിരുന്നു.
എന്നാല്‍ കെ. ബാബുവിനെ പിന്തുണയ്ക്കുന്നവരാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്നു തീരുമാനിച്ചതെന്ന് ഉമ്മന്‍ ചാണ്ടിയെ പേരെടുത്തു പറയാതെ പുസ്തകത്തില്‍ വിമര്‍ശിക്കുന്നു.
തന്നെ ജനവിരുദ്ധനായി ചിത്രീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചെന്ന പരാമര്‍ശവും പുസ്തകത്തിലുണ്ട്. സപ്ലൈകോയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മുന്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരനെതിരേയുള്ള പരോക്ഷ വിമര്‍ശനം. സപ്ലൈകോയില്‍ അഴിമതി ഇല്ലാതാക്കാന്‍ ശ്രിച്ചതിന് തന്നെ സ്ഥലം മാറ്റി. എന്നാല്‍ തന്നെ സ്ഥലം മാറ്റിയ ശേഷം തന്റൈ റിപ്പോര്‍ട്ട് നടപ്പാക്കിയെന്നും ആത്മകഥയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  a day ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  a day ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  a day ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  a day ago