ആയുഷ് ബിരുദ കോഴ്‌സുകളിലേക്ക് അലോട്ട്‌മെന്റ് നടപടികള്‍ നാളെ
അഖിലേന്ത്യാ ആയുഷ് ബിരുദ (ആയുര്‍വേദ-സിദ്ധ-യുനാനി-ഹോമിയോപ്പതി) കോഴ്‌സുകളിലേക്കുള്ള ഒന്നാം റൗണ്ട് ഓണ്‍ലൈന്‍ കൗണ്‍സലിങ്-അലോട്ട്‌മെന്റ് നടപടികള്‍ നാളെ ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മറ്റിയാണ് (എ.എ.സി.സി.സി) നടപടികള്‍ നിയന്ത്രിക്കുന്നത്.
സര്‍ക്കാര്‍-എയിഡഡ് കോളജുകളിലെ ഓള്‍ ഇന്ത്യാ ക്വാട്ടാ സീറ്റുകളിലേക്കും കല്‍പിത സര്‍വകലാശാലകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, ദേശീയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കും 2020-21 വര്‍ഷത്തെ ബി.എ.എം.എസ്-ബി.യു.എം.എസ്-ബി.എസ്.എം.എസ്-ബി.എച്ച്.എം.എസ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. സ്വകാര്യ കോളജുകളിലെ (കല്‍പിത സര്‍വകലാശാലകള്‍ ഒഴികെ) ഓള്‍ ഇന്ത്യാ ക്വാട്ടാ സീറ്റുകളിലേക്കുള്ള കൗണ്‍സലിങ് നടപടികള്‍ ബന്ധപ്പെട്ട സംസ്ഥാന അഡ്മിഷന്‍ അധികാരികള്‍ നിര്‍വഹിക്കും.രണ്ട് പ്രധാന റൗണ്ടുകളായും മൂന്നാമത്തേത് മോപ് അപ് റൗണ്ടുമായാണ് കൗണ്‍സലിങ്, അലോട്ട്‌മെന്റ് നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. ഒന്നാം റൗണ്ട് കൗണ്‍സലിങില്‍ പങ്കെടുക്കുന്നതിന് നാളെ മുതല്‍ ഡിസംബര്‍ ഒന്ന് വൈകിട്ട് 5 മണിവരെ രജിസ്‌ട്രേഷന്‍, പേയ്‌മെന്റ്, ചോയിസ് ഫില്ലിങ് www.aaccc.gov.in എന്ന വെബ്‌സൈറ്റ് വഴി നടത്താം. ഫീസ് ഡിസംബര്‍ രണ്ട് ഉച്ചക്ക് 12 മണിവരെ സ്വീകരിക്കും. ചോയിസ് ഫില്ലിങ്-ലോക്കിങ് ഡിസംബര്‍ രണ്ട് രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെ നടത്താം. ആദ്യ അലോട്ട്‌മെന്റ് ഡിസംബര്‍ നാലിന് പ്രസിദ്ധപ്പെടുത്തും. റിപ്പോര്‍ട്ടിങ് ഡിസംബര്‍ 5 നും 12 നും മധ്യേ നിര്‍വഹിക്കാം.രണ്ടാം റൗണ്ട് കൗണ്‍സലിങ്, അലോട്ട്‌മെന്റ് നടപടികള്‍ ഡിസംബര്‍ 22 ന് ആരംഭിക്കും. രജിസ്‌ട്രേഷന്‍, ചോയിസ് ഫില്ലിങ് എന്നിവ ഡിസംബര്‍ 26 വൈകിട്ട് 5 മണിവരെ നടത്താം. ഫീസ് പേയ്‌മെന്റിന് ഡിസംബര്‍ 27 ഉച്ചയ്ക്ക് 12 മണിവരെ സൗകര്യം ലഭിക്കും. ചോയിസ് ഫില്ലിങ്-ലോക്കിങ് ഡിസംബര്‍ 27 വൈകിട്ട് 5 മണി വരെ നിര്‍വഹിക്കാം. ഡിസംബര്‍ 30 ന് സീറ്റ് അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. ഡിസംബര്‍ 31 നും ജനുവരി 9 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം.മോപ് അപ്പ്-മൂന്നാം റൗണ്ട് കൗണ്‍സലിങ്-അലോട്ട്‌മെന്റ് നടപടികള്‍ ജനുവരി 13 ന് തുടങ്ങും. 16 വൈകിട്ട് 5 മണിവരെ രജിസ്റ്റര്‍ ചെയ്യാം. 17 ന് ഉച്ചയ്ക്ക് 12 മണിവരെ ഫീസ് അടയ്ക്കാം. ചോയിസ് ഫില്ലിങ്‌ലോക്കിങ് ജനുവരി 17 ന് നടത്താം. ജനുവരി 20 ന് അലോട്ട്‌മെന്റ്. വിശദവിവരങ്ങളടങ്ങിയ കൗണ്‍സലിങ്അലോട്ട്‌മെന്റ് നടപടികളും ഷെഡ്യൂളുകളും www.aaccc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."