സുപ്രിംകോടതി വിധി നടപ്പാക്കണം: കാതോലിക്ക ബാവ
കോട്ടയം: സുപ്രിംകോടതി വിധി സഭാ സമാധാനത്തിന് വഴിയൊരുക്കുമെന്ന് പ്രത്യാശിക്കുന്നതായി ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ നടത്തണം.
1958ലെയും 1995ലെയും 2017ലെയും വിധികള്‍ ഒരേ ദിശയിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. ഓര്‍ത്തഡോക്സ് സഭ ഇന്ത്യന്‍ ഭരണഘടനയെയും നീതിന്യായവ്യവസ്ഥകളെയും എന്നും ബഹുമാനിച്ചിട്ടേയുള്ളൂ. സുപ്രിംകോടതി വിധി രാജ്യത്തെ നിയമമാണെന്നും മറ്റ് കോടതികള്‍ക്ക് അവ നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും സുപ്രിംകോടതി വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
കട്ടച്ചിറ, വരിക്കോലി പള്ളികളുടെ കേസ് പരിഗണിച്ചപ്പോഴാണ് സുപ്രിംകോടതിയില്‍നിന്ന് ശക്തമായ പരാമര്‍ശങ്ങളുണ്ടായത്. 2017 ജൂലൈ മൂന്നിലെ കോലഞ്ചേരി പള്ളിയുടെ വിധി പൂര്‍ണമായും ഈ രണ്ട് പള്ളികള്‍ക്കും ബാധകമാണെന്ന് സുപ്രിംകോടതി തന്നെ വിധിച്ചിട്ട് കാലമേറെ ആയെങ്കിലും അവ ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."