HOME
DETAILS
MAL
ത്രിരാഷ്ട്ര സന്ദര്‍ശനം: വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ബഹ്റൈനില്‍
backup
November 25 2020 | 00:11 AM
മനാമ: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്റൈനിലെത്തി. ബഹ്റൈനിലെ രണ്ടു ദിവസത്തെ സന്ദര്‍ശന ശേഷം യു.എ.ഇ, സീഷെല്‍സ് എന്നീ രാഷ്ട്രങ്ങളും സന്ദര്‍ശിക്കും.
വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ബഹ്റൈന്‍ സന്ദര്‍ശനമാണ് ഇത്. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ വിയോഗത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെയും ജനങ്ങളുടെയും അനുശോചനം അദ്ദേഹം ബഹ്റൈന്‍ സര്‍ക്കാരിനെ നേരിട്ട് അറിയിക്കും. കൂടാതെ ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ചയാവും. 35,000 ഇന്ത്യക്കാരുള്ള ബഹ്റൈനിലെ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ പ്രവാസികള്‍ക്കനുകൂലമായ ചര്‍ച്ചകളുണ്ടാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."