പൊലിസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി: മാര്‍ഗരേഖ പുറത്തിറക്കും
ന്യൂഡല്‍ഹി: രാജ്യത്തെ പൊലിസ് സ്റ്റേഷനുകളില്‍ കസ്റ്റഡി പീഡനം വര്‍ധിക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ പൊലിസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സുപ്രിംകോടതി മാര്‍ഗരേഖ പുറപ്പെടുവിക്കും. പൊലിസ് സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ 45 ദിവസമെങ്കിലും സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഓഡിയോ റെകോര്‍ഡിങ് കൂടിയുള്ള സി.സി.ടി.വി കാമറയാണ് സ്ഥാപിക്കേണ്ടതെന്നും ജസ്റ്റിസുമാരായ രോഹിങ്ടന്‍ നരിമാന്, കെ.എം ജോസഫ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കസ്റ്റഡി പീഡനം തടയുന്നതിന് രാജ്യത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും സി.സി.ടി.വി കാമറകള്‍ വയ്ക്കണമെന്ന് 2018 ഏപ്രിലില്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. കേരളം ഉള്‍പ്പെടെയുള്ള ബാക്കിയുള്ള സംസ്ഥാനങ്ങള്‍ നടപടി പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. ഇക്കാര്യം കേസിലെ അമിക്കസ് ക്യൂറി സിദ്ധാര്‍ഥ് ദവെ സുപ്രിംകോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് മാര്‍ഗരേഖ പുറത്തിറക്കാന്‍ കോടതി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."