HOME
DETAILS
MAL
എല്ലാവരെയും മദ്യം കുടിപ്പിക്കാനല്ല സര്‍ക്കാര്‍ ശ്രമം: മന്ത്രി രാമകൃഷ്ണന്
backup
July 02 2019 | 19:07 PM
തിരുവനന്തപുരം: എല്ലാവരെയും മദ്യം കുടിപ്പിക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് നിയമസഭയില്‍ പറഞ്ഞു.
ബാറുകള്‍ പൂട്ടിയതാണ് മദ്യ ഉപഭോഗം കൂടാന്‍ കാരണമെന്ന് ചോദ്യോത്തരവേളയില്‍ അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച മദ്യനയം ശരിയായിരുന്നോയെന്ന് ആലോചിക്കണം.
അതില്‍നിന്ന് വ്യത്യസ്ത നിലപാടാണ് എല്‍.ഡി.എഫ് സ്വീകരിച്ചതെന്നും മന്ത്രി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."