മഴവെള്ള സംഭരണത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ധനസഹായം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഴവെള്ള സംഭരണത്തിനു സാമ്പത്തിക സഹായം നല്‍കുന്നു. ജലവിഭവ വകുപ്പിന്റെ ഭാഗമായ കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഴകേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമപഞ്ചായത്തുകള്‍ മുഖാന്തരം വ്യക്തിഗത കുടുംബങ്ങളിലും സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലും മഴവെള്ള സംഭരണികളുടെ നിര്‍മാണം, ഗ്രാമപഞ്ചായത്തുകളില്‍ മാതൃകാ മഴവെളള സംഭരണികളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിങ്, പൊതുസ്ഥാപനങ്ങളിലെ നിലവിലുള്ള മഴവെള്ള സംഭരണികളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയാണ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.
ആനുകൂല്യം ആവശ്യമുളള ഗ്രാമപഞ്ചായത്തുകള്‍ അപേക്ഷയോടൊപ്പം ഭരണസമിതിയുടെ തീരുമാനവും കൂടി സമര്‍പ്പിക്കണം. നിലവിലുള്ള മഴവെളള സംഭരണികളുടെ അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള പൊതുസ്ഥാപനങ്ങള്‍ക്കും മഴവെള്ള സംഭരണി ആവശ്യമുള്ള വിദ്യാലയങ്ങള്‍ക്കും നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം.
ഇതിനോടകം പദ്ധതിയുടെ സഹായം ലഭിച്ച ഗ്രാമപഞ്ചായത്തുകളും വിദ്യാലയങ്ങളും അപേക്ഷിക്കേണ്ടണ്ടതില്ല. ജൂണ്‍ അഞ്ചിന് അഞ്ചു മണിക്കകം അപേക്ഷിക്കണം. വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കെ.ആര്‍.ഡബ്ല്യു.എസ്.എ, മഴകേന്ദ്രം, പി.ടി.സി ടവര്‍, മൂന്നാം നില, എസ്.എസ് കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം - 1. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2320848, 2337003, 9447829049, ഇ മെയില്‍ ംംം.ഷമഹമിശറവശ.സലൃമഹമ.ഴീ്.ശി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."