തവനൂര്‍ വൃദ്ധസദനത്തിലെ കൂട്ടമരണങ്ങള്‍: അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
മലപ്പുറം: തവനൂര്‍ വൃദ്ധസദനത്തില്‍ രണ്ട് ദിവസത്തിനിടെ നാല് പേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് റിപ്പോര്‍ട്ട്. മരിച്ച നാലുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം കാരണം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാണെന്ന് കണ്ടെത്തിയത്. ഇതോടെ തുടര്‍അന്വേഷണം പൊലസ് ഉപേക്ഷിച്ചു.
രണ്ടു ദിവസത്തിനുള്ളില്‍ നാല് അന്തേവാസികളുടെ ദുരൂഹമരണം പ്രദേശവാസികളെ ഞെട്ടിപ്പിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചത് പ്രദേശത്ത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. മൃതദേഹങ്ങള്‍ തിടുക്കത്തില്‍ സംസ്‌കരിക്കാനുള്ള അധികൃതരുടെ നീക്കവും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.
രണ്ടു ദിവസങ്ങളിലായി നാലുപേരാണ് സര്‍ക്കാറിന്റെ വൃദ്ധസദനത്തില്‍ മരിച്ചത്. കാടഞ്ചേരി സ്വദേശി ശ്രീദേവിയമ്മയാണ് ഞായറാഴ്ച മരിച്ചത്. ശ്രീനിലയത്തിലെ കൃഷ്ണ ബോസ്, മാണൂര്‍ കടവത്ത് വേലായുധന്‍, ചാലിശ്ശേരി മഠത്തില്‍ പറമ്പില്‍ കാളിയമ്മ എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചത്. വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."