ഭക്തിയുടെ നിറവില്‍ വിശുദ്ധ കഅ്ബ കഴുകി
മക്ക: ലോക മുസ്ലിംകളുടെ സിരാ കേന്ദ്രമായ മക്കയിലെ വിശുദ്ധ കഅ്ബ കഴുകി. സഊദി ഭരണാധികാരി സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച്ച കഴുകല്‍ ചടങ്ങ് നടന്നത് .
വിശുദ്ധ ഹറമിലെത്തിയ മക്ക ഗവര്‍ണറെ ഇരു ഹറംകാര്യ പ്രസിഡന്‍സി മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസും മക്ക ഹറം സ്പെഷ്യല്‍ ഫോഴ്സ് സെക്യൂരിറ്റി കമാന്‍ഡര്‍ മേജര്‍ ജനറല്‍ അബ്ദുള്ളാഹ് ബിന്‍ മുഹമ്മദ് അല്‍ ഖസൈമി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പനിനീരും ഏറ്റവും മുന്തിയ ഊദ് അത്തറും മറ്റ് സുഗന്ധ്രദ്യവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉള്‍ഭാഗം കഴുകിയത്. ഇതേ വെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച് ഉള്‍വശത്തെ ചുമരുകള്‍ തുടച്ചു. കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായ ശേഷം ഗവര്‍ണര്‍ ത്വവാഫും രണ്ട് റകഅത്ത് സുന്നത്ത് നിസ്കാരവും നിര്‍വഹിച്ചു. വര്‍ഷം തോറും സാധാരണ മുഹ്റം പതിനഞ്ചിനാണ് കഴുകല്‍ ചടങ്ങു നടക്കാറുണ്ട്.
ഇതില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ വര്‍ഷം മുഹറം 12 നായിരുന്നു ചടങ്ങ് നടത്തിയിരുന്നത്. സൗകര്യത്തിനനുസരിച്ച് തിരക്കൊഴിഞ്ഞ വേളയില്‍ ഇരുഹറം കാര്യാലയ വിഭാഗം മുഹറത്തിലെ ഒരു തിയ്യതി നിശ്ചയിക്കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. മുഹ്റത്തിനു പുറമേ ശഅബാന്‍ ഒന്നിനും ചടങ്ങ് നടക്കാറുണ്ട്.
ഹജ്ജ്, ഉംറ മന്ത്രി ഡോ:മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബിന്‍ ബിന്‍തന്‍, മുസ്ലിം രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും ഗവണ്മെന്റ് വകുപ്പ് മേധാവികളും വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ്കാരന്, സഊദിയുമായും മക്ക, മദീന ഹറമുകളുമായും ബന്ധപ്പെട്ടു കിടക്കുന്ന വിവിധ ഇസ്ലാമിക സഖ്യങ്ങളുടെ പ്രതിനിധികള്‍, ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളുടെ തലവന്മാര്, പൗര പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ചടങ്ങിന് ശേഷം ഇരു ഹറംകാര്യ പ്രസിഡന്‍സി വകുപ്പ് തയ്യാറാക്കിയ സുവനീറും മക്ക ഗവര്‍ണര്‍ ഏറ്റു വാങ്ങി. കഴിഞ്ഞ ദിവസം വിശുദ്ധ കഅ്ബയുടെ കിസ്വ താഴ്ത്തി സാധാരണ നിലയിലാക്കിയിരുന്നു. ഹജ്ജ് സമയത്തുണ്ടാകുന്ന കടുത്ത തിരക്ക് കണക്കിലെത്തുന്നതാണ് ഹജ്ജിനു മുന്നോടിയായി കിസ്വ ഉയര്‍ത്തികെട്ടിയിരുന്നത്. ഇപ്പോള്‍ ഹാജിമാരെല്ലാം മക്കയില്‍ നിന്നും ഒഴിവായത് മൂലം തിരക്കൊഴിഞ്ഞപ്പോഴാണ് ഉയര്‍ത്തികെട്ടിയിരുന്ന കിസ്വ താഴ്ത്തിയിട്ട് സാധാരണം നിലയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."