കോര്‍പറേഷനില്‍ തമ്മിലടി തുടരുന്നു
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ ഭരണസമിതിയും യു.ഡി.എഫിന്റെ സ്ഥിരം സമിതി ചെയര്‍മാന്‍മാരും തമ്മിലടി തുടരുന്നു. കോര്‍പറേഷനിലെ ഓരോ കാര്യങ്ങളിലും പരസ്പരം പഴിചാരുന്ന അവസ്ഥയായതോടെ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്.
എല്‍.ഡി.എഫ് ഭരിക്കുന്ന കോര്‍പറേഷനിലെ ഏഴില്‍ ആറ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരും യു.ഡി.എഫിന്റെ കൈയിലായതിനാല്‍ ഏതു വിഷയത്തിലും തര്‍ക്കങ്ങളും വാഗ്വാദങ്ങളും പതിവായിരിക്കുകയാണ്.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരും മേയറും നിലകൊള്ളുമ്പോള്‍ മേയറുടെ തീരുമാനം നടപ്പാക്കാതിരിക്കാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരും മത്സരിക്കുകയാണ്. മേയറും സ്റ്റാന്‍ഡിങ് കമ്മിറ്റികളും രണ്ട് തട്ടിലായതോടെ കോര്‍പറേഷന്റെ പ്രവര്‍ത്തങ്ങള്‍ അവതാളത്തിലായി. കോര്‍പറേഷന്‍ അധികാരത്തില്‍ വന്നിട്ട് രണ്ടു വര്‍ഷമായിട്ടും ആസ്ഥാന മന്ദിരത്തിന്റെ നി
ര്‍മാണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ പോലും ഇതുവരെ ഒരുക്കാനായിട്ടില്ല. കൗണ്‍സില്‍ യോഗങ്ങള്‍ പോലും കൃത്യമായി അറിയിക്കാന്‍ ഭരണപക്ഷം തയറാവുന്നില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
മഴക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണ പ്രതിപക്ഷ കക്ഷികളുടെ ശീതസമരം കാരണം മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. കോര്‍പറേഷന്റെ പല ഭാഗങ്ങളും മാലിന്യംനിറഞ്ഞ് ചീഞ്ഞു നാറുകയാണ്. ജലസ്രോതസുകളും ഓടകളും മാലിന്യം നിറഞ്ഞ് പുറത്തേക്കൊഴുകയാണ്. ഇടക്കിടെയുള്ള മഴ പകര്‍ച്ച വ്യാധികള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് മേയര്‍ പറയുമ്പോഴും നഗരസഭയായിരുന്ന സമയത്തെ അതേ സംവിധാനങ്ങള്‍ തന്നെയാണ് കോര്‍പറേഷനായി മാറിയിട്ടും നഗരത്തില്‍ നടക്കുന്നത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനുള്ള സംവിധാനങ്ങള്‍ പോലുമില്ലെന്നും മേയറും ഉദ്യോഗസ്ഥരും സഹകരിക്കുന്നില്ലെന്നുമാണ് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയുടെ നിലപാ
ട്. കണ്ണൂര്‍ സിറ്റി, തയ്യില്‍, കക്കാട്, തായത്തെരു, കാല്‍ടെക്‌സ്, പഴയ ബസ്സ്റ്റാന്റ് പരിസരം, ജില്ലാ പഞ്ചായത്ത് പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിതിരൂക്ഷമാണ്. അടുത്തിടെ നഗരത്തില്‍ ഡെങ്കിപ്പനി പിടിപെട്ടതിനെതിരേ കോര്‍പറേഷന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ശുചീകരണത്തിനുള്ള ഫണ്ട് ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. ശുചീകരണത്തിന് നേതൃത്വം നല്‍കേണ്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ചക്ക, മാങ്ങ, തേങ്ങ ക്യാംപുമായി നടക്കുകയാണെന്നാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."